ചോമ്പാല: മിനി സ്റ്റേഡിയത്തിൽ മെയ് മുന്ന് മുതൽ നടക്കുന്ന കടത്തനാട് അങ്കം അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം പത്മശ്രീ മിനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഇത് കടത്താടൻ കളരി ചരിത്രത്തിൽ പുതിയ കാൽവയ്പ്പാണെന്ന് മീനാക്ഷി ഗുരുക്കൾ പറഞ്ഞു. സംസ്ക്കാരിക വകുപ്പ് ഫോക് ലോർ അക്കാദമി, ചോമ്പാല മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് ഇത് നടത്തുന്നത്. ചടങ്ങിൽ മധു ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ, ഫെസ്റ്റിവെൽ ഡയറക്ടർ പി.വി ലവ് ലിൻ, വി.മധുസുദനൻ, എൻ.എം വിമല, കെ.എം സത്യൻ, വി കെ സന്തോഷ്കുമാർ, ശശികല ദിനേശ്, മങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കൾ, കെ.വി മുഹമ്മദ് ഗുരിക്കൾ, കെ.പി സൗമ്യ, എം.പി ബാബു, പ്രദീപ് ചോമ്പാല, അഡ്വ എസ് ആശിഷ്, കെ.പി ഗോവിന്ദൻ, സി.എച്ച് ദേവരാജ്, എ.കെ ഗോപാലൻ, സുജിത്ത് പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ .മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ
പന്തലായനി : പുതിയോട്ടിൽ മുകുന്ദൻ (79) അന്തരിച്ചു. ഭാര്യ-മല്ലിക, മക്കൾ : ജോഷ്മ, ജ്യോത്സന (ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.അസ്ഥി രോഗ വിഭാഗം ഡോ :
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി 66 അന്തരിച്ചു. ഭർത്താവ് സദാനന്ദൻ. മക്കൾ സ്മിത, രശ്മി (ഗവൺമെന്റ് ഹോസ്പിറ്റൽ കൊയിലാണ്ടിലാബ് ടെക്നീഷ്യൻ)
കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ ശ്രീ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ







