വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം - The New Page | Latest News | Kerala News| Kerala Politics

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. സംസ്ഥാനത്താദ്യമായി കളക്ടറേറ്റില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് തയ്യാറാക്കിയതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി കല്‍പാര്‍ക്ക് തയ്യാറാക്കിയത്.

കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്നും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷൻ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി എസ് സജ്ഞയ്, പ്രോഗ്രാം ഓഫീസര്‍ കെ അനൂപ് എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

കളക്ടറേറ്റ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ ആവശ്യ പ്രകാരം ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയില്‍ കളക്ടറേറ്റ് പരിസരത്തെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ഒരുക്കിയത്. സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ 13 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചതാണ് കല്‍പാര്‍ക്ക്. 2010 മുതല്‍ ജില്ലയിലെ കളക്ടര്‍മാര്‍ ഉപയോഗിച്ച ഔദ്യോഗിക അംബാസിഡര്‍ കാറില്‍ ചിത്രപ്പണികള്‍ ചെയ്ത് പാര്‍ക്കില്‍ സെല്‍ഫി പോയിന്റും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മലബാറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ്വ രേഖ – ചരിത്രത്താളുകളിലൂടെ എം.സി വസിഷ്ഠ്

Next Story

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

Latest from Main News

നാളെ നാല് മണിക്ക് കേരളത്തിൽ 14 ജില്ലകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തും

പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ നടത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാളെ കേരളത്തിൽ 14

ഹയർസെക്കന്ററി സ്ഥലംമാറ്റവും നിയമനവും; നടപടികൾ പൂർത്തിയായി

ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും  മേയ് 31 നകം പൂർത്തീകരിക്കുമെന്നും ഇതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

വിദ്യാലയങ്ങളിലെ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ 2025 മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാം. സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ച ഹൈസ്‌കൂളിലെ

ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍

ദേശീയപാത 66-ന്റെ റീച്ചുകൾ സംസ്ഥാനത്ത് പലയിടത്തും ഗതാഗതത്തിനായി സജ്ജമായിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല റീച്ചുകളുമാണ് ഇങ്ങനെ ഗതാഗതത്തിനായി