അവധിക്കാല തിരക്ക് പരിഗണിച്ച് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളില്‍ സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 22 വരെയാണ് അധിക കോച്ചുകൾ ഉണ്ടാകുക.
തിരുവനന്തപുരം- കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603 / 16604), തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്സ്‌പ്രസ്, തിരുവനന്തപുരം – മധുര – തിരുവനന്തപുരം അമൃത എക്സ്‌പ്രസ്, കാരയ്ക്ക്ല്‍ എറണാകുളം എക്സ്‌പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്‌പ്രസിന് (16604) 20 മുതല്‍ 22 വരെയും മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്‌പ്രസിന് (16603) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്‌പ്രസിന് (16629) 18 മുതല്‍ 22 വരെയും മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്‌പ്രസിന് (16630) 17 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. 18 മുതല്‍ 21 വരെ മധുര ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മധുര- തിരുവനന്തപുരം അമൃത എക്സ്‌പ്രസിന് (16344) ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും. കാരയ്ക്കല്‍-എറണാകുളം എക്സ്‌പ്രസിന് (16187) 18 മുതല്‍ 20 വരെയും എറണാകുളം- കാരയ്ക്കല്‍ എക്സ്‌പ്രസിന് (16188) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുണ്ടാകും.