അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് സ്നേഹസമ്മാനം. ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്റർ പ്രവർത്തകരായ ലതേഷ് പുതിയേടത്ത്, അനസ് കാരയാട് എന്നിവരിൽ നിന്നും വിദ്യാർത്ഥികളായ ധ്യാൻ ബിജീഷ്, സയാൻ കൊയിലോത്ത് കണ്ടി മീത്തൽ എന്നിവർ മിക്സി ഏറ്റുവാങ്ങി. ഏക്കാട്ടൂർ-കണിയോത്ത് അങ്കണവാടികൾക്ക് നേരത്തെ ഭക്ഷണം പാകം ചെയ്യാനാവശ്യമായ പാത്രങ്ങൾ കൈമാറിയിരുന്നു. എ എൽ എം എസ് സി അംഗം സാജിദ് അഹമ്മദ്, അങ്കണവാടി വർക്കർ കെ എം സൗമിനി, ഹെൽപർ കെ പി സുനിത എന്നിവർ പങ്കെടുത്തു.
