കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി റാലിയും പൊതുസമ്മേളനവും ശനിയാഴ്ച കൊടുവള്ളിയിൽ നടക്കും. വിദ്യാർഥി റാലി വൈകീട്ട് നാല് മണിക്ക് നെല്ലാങ്കണ്ടിയിൽ നിന്നാരംഭിച്ച് കൊടുവള്ളിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ. മുനീർ എം.എൽ.എ, പി.കെ.ഫിറോസ്, പി.കെ.നവാസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
സമ്മേളനത്തിന്റെ പ്രചാരണാർഥമുള്ള കലാജാഥയുടെ ഉദ്ഘാടനം വെസ്റ്റ് വെണ്ണക്കോട് വെച്ച് കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.എ.കാദർ ജാഥാ ക്യാപ്റ്റൻ കബീർ വെണ്ണക്കോട്, വൈസ് ക്യാപ്റ്റൻ ഷബീറലി മടവൂർ എന്നിവർക്ക് പതാക കൈമാറി നിർവഹിച്ചു. സി.വി.മുഹ്താർ മുഹ്സിൻ അധ്യക്ഷനായി. യു.കെ. ഉസ്സയിൻ, കെ.ടി.റഊഫ്, സി.കെ. റസാഖ്, ടി.മുഹമ്മദ് ഹാജി, റാഷിദ് സബാൻ, അജാസ് കൊളത്തക്കര, വി.കെ. മുഹമ്മദ് നസീം, മിസ്ബാഹ് കൈവേലിക്കടവ്, ഷാഹിദ് അമ്പലക്കണ്ടി എന്നിവർ സംബന്ധിച്ചു. ഇരുപത് കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന കലാജാഥ വെള്ളിയാഴ്ചയും പര്യടനം തുടരും.