പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പഠനോപകരണങ്ങളുടെ വിലക്കയറ്റം തടയാൻ കൺസ്യൂമർഫെഡിൻ്റെ ഇടപെടൽ. എല്ലാ ജില്ലകളിലും സ്റ്റുഡൻ്റ് മാർക്കറ്റുകൾ തുറക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പയ്യന്നൂരിൽ ആദ്യ സ്റ്റുഡൻ്റ് മാർക്കറ്റ് തുറന്നുകൊണ്ട് സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേർന്നാണ് കൺസ്യൂമർഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റുകൾ തുറക്കുന്നത്.
കുടകൾ, ബാഗുകൾ, നോട്ട്ബുക്കുകൾ, ടിഫിൻ ബോക്സ്, സ്കൂൾ സ്റ്റേഷനറി തുടങ്ങിയവ സ്റ്റുഡൻ്റ് മാർക്കറ്റുകളിൽ ന്യായവിലയ്ക്ക് ലഭ്യമാകും. പൊതുവിപണിയിലുള്ള എല്ലാ ബ്രാൻഡുകളും ഒപ്പം ത്രിവേണി നോട്ട്ബുക്കുകളും സ്റ്റോറുകളിൽ ലഭ്യമാണ്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുകയാണ് ലക്ഷ്യം.