കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്.
ബിനു, ശൈലേന്ദ്രൻ എന്നീ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്ന് തീയും പുകയും കണ്ടതോടെ കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. നിമിഷനേരം കൊണ്ട് തീ കാറിന്റെ മുൻവശത്താകെ ആളിപ്പടർന്നു. ബഹളം കേട്ട് പരിസരവാസികളും ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും തീ അണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു.