പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു

പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം പുകസ ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത്കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘ആവിഷ്കാര സ്വാതന്ത്ര്യവും വർത്തമാനവും’ എന്ന വിഷയത്തിൽ ചർച്ച നടന്നു. എൻ.ഇ. ഹരികുമാർ വിഷയം അവതരിപ്പിച്ചു. മഹമൂദ് മൂടാടി, എ. സുരേഷ്, ആർ. കെ. ദീപ എന്നിവർ സംസാരിച്ചു. പു.ക.സ കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. വിജയകുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.