സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം രാജഗോപാലൻ എം എൽ എ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ ആശംസകൾ അർപ്പിക്കും.

മന്ത്രിമാരായ വി അബ്ദുറഹിമാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, പി രാജീവ്, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ്, സജി ചെറിയാൻ, എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു,എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പീലിക്കോട് ഡിവിഷൻ അംഗം എം ബി സുജാത, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, വാർഡ് മെമ്പർ പി രേഷ്മ എന്നിവർ സന്നിഹിതരാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ ചടങ്ങിന് നന്ദി അറിയിക്കും.

Leave a Reply

Your email address will not be published.

Previous Story

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു

Next Story

കൊടശ്ശേരി അടുവാട്ട് മഠത്തിൽ വാരിയത്ത് പത്മിനി വാരസ്യാർ അന്തരിച്ചു

Latest from Main News

നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു

കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്

നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന്

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ റവാഡ എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റത്. കേന്ദ്രസര്‍വ്വീസില്‍