കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും  പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് മഞ്ജുഷ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. അഭിഭാഷകൻ എം ആർ രമേശ് ബാബുവാണ് ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

കൊടശ്ശേരി അടുവാട്ട് മഠത്തിൽ വാരിയത്ത് പത്മിനി വാരസ്യാർ അന്തരിച്ചു

Next Story

ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളവും

Latest from Main News

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്

കെ.എസ്.ഇ.ബി ബില്ലിൽ ഇളവ്: ഫെബ്രുവരിയിൽ സർചാർജിൽ കുറവ്

കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജിൽ ഇളവ് ലഭിക്കും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഈ മാസം ഇന്ധന സർചാർജ്

നവകേരള സദസ്സ് പ്രവൃത്തികള്‍: ജില്ലയിലെ 16 പദ്ധതികളുടെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചു

ജില്ലയിലെ മുഴുവന്‍ നവകേരള സദസ്സ് പ്രവൃത്തികള്‍ക്കും സര്‍ക്കാറില്‍നിന്ന് ഭരണാനുമതി ലഭ്യമായതായും ഇതില്‍ 16 എണ്ണത്തിന്റെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചതായും ജില്ലാ വികസന