അത്തോളി : കൊക്കമ്പത്ത് കുടുംബത്തിലെ ആറ് തലമുറകൾ ചേർന്ന് ‘മാധവി ശങ്കരം’ 25 എന്ന പേരിൽ കുടുംബ സംഗമം നടത്തി. കുടുംബത്തിലെ കാരണവന്മാരായ പത്മിനി അമ്മ, വിലാസിനി അമ്മ, സുഭദ്ര അമ്മ, ലോഹിതാക്ഷൻ, പ്രശാന്ത് കുമാർ,
സുമതി അമ്മ, തങ്കം വാസുദേവൻ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
കുടുംബത്തിലെ മുതിർന്ന പൗരന്മാരെ സംഗമത്തിൽ പുതുതലമുറയിൽ പെട്ടവർ പൊന്നാടയണിയിച്ച് ആദരിച്ചു. സുനിൽ കൊളക്കാട് അധ്യക്ഷതവഹിച്ചു. പത്മിനി അമ്മ, വിലാസിനി അമ്മ, സുഭദ്ര അമ്മ, ലോഹിതാക്ഷൻ, പ്രശാന്ത് കുമാർ,
സുമതി അമ്മ, തങ്കം വാസുദേവൻ ജെസ്സി കൊക്കമ്പത്ത്, സരിത, കെ. രാമചന്ദ്രൻ, രവീന്ദ്രൻ, ജിതേഷ് ചൈതന്യ, ഷിനി ജിതേഷ്, എന്നിവർ പ്രസംഗിച്ചു. ഡോക്യുമെൻ്ററി പ്രദർശനവും കലാപരിപാടികളും ലഘു മത്സരങ്ങളും നടത്തി.