ആശ്വാസമായി ഷാഫി പറമ്പിൽ എം പി; സരോജിനിക്ക് വീടൊരുക്കി തണ്ടയിൽ താഴെ ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ

അരിക്കുളം: കാറ്റിലും മഴയിലും കൂര നിലംപൊത്തും. കുതിച്ചെത്തുന്ന വയൽ വെള്ളത്തിൽ പാമ്പുകൾ ഇഴഞ്ഞെത്തും. ഉറക്കം വരാതെ കസേരയിൽ കയറി നിന്ന് നേരം വെളുപ്പിക്കും. ഭക്ഷണം പാകം ചെയ്യാൻ പോലും ഇടമില്ലാതെ പരിസരമാകെ വെള്ളക്കെട്ടും ചെളിയും നിറയും. ഒടുവിൽ ദുരിതം ശീലമാക്കിയ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി. ഈ വീട് ഇനിയിവർക്ക് സ്വർ​ഗമാണ്. മഴ വരുമ്പോൾ കുടുംബത്തിന് ആധിയില്ല. കാരയാട് കാളിയത്ത് മുക്ക് നല്ലശ്ശേരിക്കുനി സ​രോജിനിക്കും രോ​ഗിയായ ഭർത്താവ് സാജനും സുരക്ഷിതമായി കിടന്നുറങ്ങാം. ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ തക‍ർന്നു വീഴാറായ കൂരയിൽ താമസിച്ചിരുന്ന ഇവർക്ക് സ്നേഹവീടായ ഒ സി ഭവനം നിർമിച്ച് നൽകിയത് കാരയാട് തണ്ടയിൽ താഴെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്ററാണ്. മൂന്നാഴ്ചയ്ക്കുള്ളിലാണ് പ്രദേശത്തെ യു ഡി എഫ് പ്രവർത്തകരുടെ ശ്രമദാനത്തിലൂടെയും നാട്ടിലെയും വിദേശത്തെയും മനുഷ്യ സ്നേഹികളുടെ സഹായത്തോടെയും വീടൊരുക്കിയത്.
അരിക്കുളത്തെ കോൺ​ഗ്രസ് സേവാദൾ പ്രവർത്തകയായിരുന്ന സ​രോജിനി വർഷങ്ങളായി വീടില്ലാതെ ദുരിത ജീവിതം തള്ളിനീക്കുകയായിരുന്നു. നിത്യ രോ​ഗി ആയതിനാൽ ഭർത്താവ് സാജന് ജോലിക്കൊന്നും പോകാൻ കഴിയില്ല. സരോജിനി മാത്രമാണ് ഏക ആശ്രയം. വീട്ടു ജോലിക്കു പോയാണ് സരോജിനി നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. രോ​ഗിയായ ഭർത്താവിന് മരുന്നു വാങ്ങാനും ഈ ​ഗൃഹനാഥ ഏറെ ബുദ്ധിമുട്ടുകയാണ്. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ പ്രയാസപ്പെടുമ്പോഴാണ് ഷാഫി പറമ്പിൽ എം പി നേരിട്ടെത്തി സഹായം വാ​ഗ്ദാനം ചെയ്തത്. കഴിഞ്ഞ മഴക്കാലത്ത് ഹനുമാൻ കുനി എസ് സി കോളനിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ എം പി സ്ഥലം സന്ദർശിച്ചിരുന്നു. കോളനിയുടെ സമീപത്ത് താമസിക്കുന്ന സരോജിനിയുടെ വെള്ളം കയറി തകർന്നടിഞ്ഞ കൂര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യു ഡി എഫ് പ്രവർത്തകരോട് കുടംബത്തിന് വീട് നിർമിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒ സി ചാരിറ്റബിൾ സെന്റർ ഈ ദൗത്യം ഏറ്റെടുക്കകയും ചെയ്തു. പട്ടികജാതി വിഭാ​ഗത്തിൽപ്പെടുന്ന ഈ കുടുംബത്തിന് നിരന്തരമായി അരിക്കുളം പഞ്ചായത്ത് ഭരണസമിതി ആനുകൂല്യം നിഷേധിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. വീട് നിർമിക്കാനുള്ള ധനസഹായത്തിന് പലതവണ അധികൃതർക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞു നിരസിക്കുകയായിരുന്നുവെന്നും വെള്ളപ്പൊക്കത്തിൽ ലഭിക്കേണ്ട ന്യായമായ നഷ്ട പരിഹാരം പോലും നിഷേധിക്കപ്പെട്ടുവെന്നും സരോജിനി പറയുന്നു. സരോജിനിയുടെ അച്ഛൻ അരിയൻ പ്രാദേശിക കോൺ​ഗ്രസ് നേതാവായിരുന്നു.
ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെന്റർ പ്രവർത്തകരായ ശിവൻ ഇലവന്തിക്കര, ഹാഷിം കാവിൽ, മനോജ് എളമ്പിലാട്ട്, റഷീദ് പറുകുന്നത്ത്, ലതേഷ് പുതിയേടത്ത്, പി കെ റാഷിദ്, അമ്മദ് നാറാത്ത്, യു എം ഷിബു, ആനന്ദ് കിഷോർ കീഴൽ, ബീരാൻ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. ഷാഫി പറമ്പിൽ എം പി വീടിന്റെ താക്കോൽ കൈമാറും

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ17  വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

മുസ്്‌ലിംലീഗ് വഖഫ് സംരക്ഷണ മഹാറാലി ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Latest from Local News

വടകരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വടകരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു.

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ

കോഴിക്കോട്’ഗവ ഹോസ്പിറ്റൽ 19-04-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

👉ഓർത്തോവിഭാഗം* *ഡോ.രാജു.കെ* *👉മെഡിസിൻവിഭാഗം* *ഡോ.സൂപ്പി* *👉ജനറൽസർജറി* *ഡോ.രാഗേഷ്* *👉ഇ.എൻടിവിഭാഗം* *ഡോ.സുമ’* *👉സൈക്യാട്രിവിഭാഗം* *ഡോ അഷ്ഫാക്ക്* *👉ഡർമ്മറ്റോളജി* *ഡോ റഹീമ.* *👉ഒപ്താൽമോളജി* *ഡോ.ബിന്ദു

കീഴരിയൂർ നടുവത്തൂർ ആയടത്ത് മീത്തൽ ദേവി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ