സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ.

സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചതിനുശേഷം സർക്കാർ ഏറ്റെടുത്ത കുഞ്ഞിനെ (‘നിധി’) ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. മാസം തികയാതെ ജനിച്ചതുകൊണ്ട് കുഞ്ഞ് മരിച്ചെന്നു കരുതിയെന്നും ആശുപത്രിയിലെ ഭാരിച്ച ചെലവു ഭയന്നാണ് തിരികെ നാട്ടിലേക്ക് പോയതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. കഴിഞ്ഞദിവസം കുഞ്ഞിനെ ഇവർ വീഡിയോകോളിലൂടെ കണ്ടിരുന്നു.

കുഞ്ഞിനെ സർക്കാർ ഏറ്റെടുത്ത ശേഷം മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച എറണാകുളത്ത് നടന്ന അഖിലേന്ത്യാ പോലീസ് ബാഡ്മിന്റണിൽ പങ്കെടുക്കാനെത്തിയ ഝാർഖണ്ഡ് ഉദ്യോഗസ്ഥർ വഴി നടത്തിയ അന്വേഷണമാണ് ലക്ഷ്യത്തിലെത്തിയത്. ഇവർ വഴി കുഞ്ഞിന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ വിവരങ്ങൾ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മാതാപിതാക്കൾ അറിയിച്ചതായാണ് വിവരം.
ജനുവരി 29-നാണ് ജനറൽ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. തുടർന്ന് തീവ്ര പരിചരണം ആവശ്യമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. മാധ്യമങ്ങളിലൂടെ വാർത്ത പുറംലോകം അറിഞ്ഞതോടെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഈ മാസം 10-ന് ചികിത്സ പൂർത്തിയാക്കി ആരോഗ്യവതിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
തിരികെ വന്നാൽ അമ്മയ്ക്ക് കുഞ്ഞിനെ ഏറ്റെടുക്കാൻ അപേക്ഷ നൽകാം. ഝാർഖണ്ഡിലെ ശിശുക്ഷേമ സമിതി വഴി അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ പരിപാലിക്കാനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറുന്ന നടപടിയെടുക്കുക. മാതാപിതാക്കൾ രണ്ട് മാസത്തിനകം എത്തിയില്ലെങ്കിൽ കുഞ്ഞിനെ ദത്ത് നൽകുന്ന നടപടിയുമായി മുന്നോട്ടുപോകും.

Leave a Reply

Your email address will not be published.

Previous Story

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു

Next Story

‘മാടൻ മോക്ഷം’ ഏപ്രിൽ 20 നു പൊയിൽക്കാവിൽ

Latest from Main News

ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക്

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3

ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ടി വി ചന്ദ്രന്

ഫിപ്രസിയുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഫിപ്രസിയുടെ ഇന്ത്യാ ചാപ്റ്ററായ ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ചലച്ചിത്രകാരൻ ടി

അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി

 ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-