മൂടാടി,ഹിൽ ബസാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് വടകര.എം.പി.ശ്രീ. ഷാഫി പറമ്പിൽ. മൂടാടിയിൽ മൊയിലാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയിലാട്ട് ദാമോദരൻ നായരുടെ ഫോട്ടോ അഡ്വക്കേറ്റ്. കെ. പ്രവീൺകുമാർ അനാച്ഛാദനം ചെയ്തു. എടക്കുടി കല്യാണിയമ്മയുടെ സ്മരണാർത്ഥം കുടുംബം സമർപ്പിച്ച വീൽ ചെയർ ശ്രീ.എടക്കുടി സുരേഷ് ബാബുവിൽ നിന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ എൻ സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. ചികിത്സാസഹായ വിതരണം ശ്രീ വൈദ്യമഠം കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശ്രീ മുകുന്ദൻ ചന്ദ്രകാന്തം ഏറ്റുവാങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ മനയിൽ നാരായണൻ മാസ്റ്ററെയും ഭാരത് യാത്രി.പി.വി. വേണുഗോപാലിനെയും ചടങ്ങിൽ ആദരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് കെപിസിസി മെമ്പർമാരായ കെ രാമചന്ദ്രൻ മാസ്റ്റർ, മഠത്തിൽ നാണു മാസ്റ്റർ ഡിസിസി സെക്രട്ടറിമാരായ വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ദുൽഖിഫിൽ, ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.കെ,ടി. വിനോദൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ. ഇ.ടി. പത്മനാഭൻ, മണ്ഡലം പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണൻ കിഴക്കയിൽ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, അഡ്വക്കറ്റ് ഷഹീർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ശ്രീ രാജൻ ചേനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ.കെ. ടി. മോഹൻദാസ് മാസ്റ്റർ സ്വാഗതവും ഖജാൻജി
ശ്രീ.എടക്കുടി സുരേഷ് ബാബു മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Latest from Local News
പുത്തഞ്ചേരി: കൂമുള്ളി – പുത്തഞ്ചേരി – ഒള്ളൂർ റോഡ് നിർമ്മാണത്തിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ള്യേരി മണ്ഡലം വാർഡ് 12
കൊയിലാണ്ടി പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം (88) അന്തരിച്ചു. ഭർത്താവ് പരേതനായ പെരവൻ. മക്കൾ മാധവി, സരോജിനി, രാധ, ഗീത,
കേരള സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധർണ സമരം കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ
കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന