കൊയിലാണ്ടി: എൻജിൻ തകരാറിലായി ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ മറൈന്‍ എൻഫോഴ്‌സ്മെൻ്റ് രക്ഷപ്പെടുത്തി.ബോട്ടും കരക്ക് അടുപ്പിച്ചു.കൊയിലാണ്ടിയിൽ നിന്നും അർദ്ധരാത്രി മത്സ്യബന്ധനത്തിന് പോയ വിനായക എന്ന ബോട്ടും അതിലെ ആറ് മത്സ്യത്തൊഴിലാളികളുമാണ് എൻജിൻ തകരാർ മൂലം കടലിൽ അകപ്പെട്ടത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി സുനീറിന് കിട്ടിയെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിലെ ഫിഷറീസ് മറൈൻ എൻഫോസ്‌മെന്റ് വിഭാഗം ബോട്ടിൽ രക്ഷപ്രവർത്തനത്തിന് പുറപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടോടു കൂടി മത്സ്യത്തൊഴിലാളികളെ കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു.മറൈൻ എൻഫോസ്‌മെന്റ് സി പി ഒ കെ.കെ. ഷാജി , റെസ്‌ക്യു ഗർഡ് മാരായ കെ.വി. മിഥുൻ ഹമിലേഷ്,അമർനാഥ് സ്രാങ്ക് ജിനോദ് കുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
