കേരള സംഗീത നാടക അക്കാദമി അമേച്വർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മാടൻ മോക്ഷം ഏപ്രിൽ 20 ഞായറാഴ്ച വൈകിട്ട് 6 30 മുതൽ പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ മുറ്റത്ത് അവതരിപ്പിക്കുന്നു. സ്കൂൾ ഗ്രൗണ്ട് ആണ് പാർക്കിംഗ് അനുവദിച്ചത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എ കൊയിലാണ്ടിയാണ് സംഘാടകർ. ആലപ്പുഴ മരുതം തിയേറ്റർ അവതരിപ്പിക്കുന്ന നാടകത്തിൻ്റെ സംവിധാനം ജോബ് മഠത്തിലാണ്. മികച്ച നടനുള്ള അവാർഡ് നേടിയ നാടക ചലച്ചിത്ര നടൻ പ്രമോദ് വെളിയനാടാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയമോഹൻ്റെ നോവലായ മാടൻമോക്ഷത്തെ അധികരിച്ച് രാജമോഹൻ നീലേശ്വരം ആണ് രചന നിർവഹിച്ചിരിക്കുന്നത്. മണ്ണിൽ കളിക്കുന്ന നാടകം ആയതുകൊണ്ട് തന്നെ നിശ്ചിത എണ്ണം കാണികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. നാടക വേദിയിൽ വെച്ച് പ്രശസ്ത നാടക കലാകാരൻ
എം. നാരായണനെ ആദരിക്കുന്നു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ 9400122233, 9846662199, 9846238986
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (