കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സേവനം

കു​രുന്നുമ​ന​സ്സു​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ചി​രി​യു​ണ​ർ​ത്താ​ൻ പൊ​ലീ​സ് തുടങ്ങിയ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി​യാ​ണ് ചി​രി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സേവനം പ്രയോജനപ്പെടുത്തി. കേരളത്തിലെ മൊ​ത്തം ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ 65,000ത്തോ​ളം പേ​രാ​ണ് കൗ​ൺ​സ​ലി​ങ് ഉ​ൾ​പ്പെ​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. 2020 ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ 2,650ഉം ​റൂ​റ​ലി​ലെ 3,295ഉം ​ഉ​ൾ​പ്പെ​ടെ 5,945 കുട്ടികൾക്കാ​ണ് ഇ​തി​നോടകം വി​വി​ധ സേ​വ​നം ല​ഭ്യ​മാ​യ​ത്.

ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക്​ അ​ടി​മ​പ്പെ​ട്ട​വ​ർ, ര​ക്ഷി​താ​ക്ക​ളു​ടെ മ​ദ്യ​പാ​ന​വും കു​ടും​ബ​വ​ഴ​ക്കും കാ​ര​ണം ഒ​റ്റ​പ്പെ​ട്ട​വ​ർ, നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള​നു​ഭ​വി​ക്കു​ന്ന​വ​ർ,അ​മി​ത മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ മാ​ന​സി​ക വി​ഭ്രാ​ന്തി വ​ന്ന​വ​ർ, അ​പ​ക​ർ​ഷ​ബോ​ധം വേ​ട്ട​യാ​ടു​ന്ന​വ​ർ, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​യട​ക്ക​മു​ള്ള വ​ലി​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ നേ​രി​ട്ട​വ​രി​ൽ നി​ര​വ​ധി ​പേ​രു​ടെ വീ​ടു​ക​ളി​ൽ അ​ത​ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ ഓ​ഫി​സ​ർ​മാ​ർ നേ​രി​ട്ടെ​ത്തി​​ പ്ര​ശ്ന​ങ്ങ​ൾ കേ​ൾക്കുകയും വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കുകയും ചെയ്തു.

കോ​വി​ഡ്​ കാലത്ത് മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ട​ 66 കു​ട്ടി​ക​ൾ സം​സ്​​ഥാ​ന​ത്ത്​ ആ​ത്​​മ​ഹ​ത്യ ചെ​യ്ത​ത​ട​ക്കം മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം​ ചി​ൽ​ഡ്ര​ൺ​സ്​ ആ​ൻ​ഡ്​ പൊ​ലീ​സി​​ൻറെ (കേ​പ്പ്) ഭാ​ഗ​മാ​യി​ അ​ന്ന​ത്തെ ഐ.​ജി പി. ​വി​ജ​യ​ൻ നോ​ഡ​ൽ ഓ​ഫി​സ​റാ​യാ​ണ്​ ‘ചി​രി’ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മു​തി​ർ​ന്ന സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ളി​ൽ​നി​ന്നും ഔ​ർ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി ടു ​ചി​ൽ​ഡ്ര​ൺ പ​ദ്ധ​തി അം​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ 320 കു​ട്ടി​ക​ളാ​ണ് ചി​രി പ​ദ്ധ​തി​യി​ലെ നിലവിലെ വ​ള​ന്റി​യ​ർ​മാ​ർ. 20 മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ, 43 കൗ​ൺ​സി​ല​ർ​മാ​ർ, 24 മ​നോ​രോ​ഗ വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ഇവർക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മാ​ന​സി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 9497900200ൽ ​എ​പ്പോ​ഴും വി​ളി​ക്കാം. വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

Leave a Reply

Your email address will not be published.

Previous Story

‘മാടൻ മോക്ഷം’ ഏപ്രിൽ 20 നു പൊയിൽക്കാവിൽ

Next Story

ആകാശം കാണുന്ന മേൽക്കൂര: മഴ കനക്കുമ്പോൾ ഉള്ള് പിടഞ്ഞൊരു വയോധിക

Latest from Local News

വടകരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വടകരയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു.

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ

കോഴിക്കോട്’ഗവ ഹോസ്പിറ്റൽ 19-04-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

👉ഓർത്തോവിഭാഗം* *ഡോ.രാജു.കെ* *👉മെഡിസിൻവിഭാഗം* *ഡോ.സൂപ്പി* *👉ജനറൽസർജറി* *ഡോ.രാഗേഷ്* *👉ഇ.എൻടിവിഭാഗം* *ഡോ.സുമ’* *👉സൈക്യാട്രിവിഭാഗം* *ഡോ അഷ്ഫാക്ക്* *👉ഡർമ്മറ്റോളജി* *ഡോ റഹീമ.* *👉ഒപ്താൽമോളജി* *ഡോ.ബിന്ദു

കീഴരിയൂർ നടുവത്തൂർ ആയടത്ത് മീത്തൽ ദേവി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ