പുതിയ സംരംഭം തുടങ്ങാന് താല്പര്യപ്പെടുന്ന സംരംഭകര്ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രണര്ഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ വര്ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്/സംരംഭക ആവാന് ആഗ്രഹിക്കുന്നവര്ക്ക് ഏപ്രില് 22 മുതല് 26 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസ്സില് നടക്കുന്ന പരിശീലനത്തില് പങ്കെടുക്കാം. സംരംഭകര് നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്, ഐഡിയ ജനറേഷന്, പ്രൊജക്റ്റ് റിപ്പോര്ട്ട്, സെയില്സ് ആന്റ് മാര്ക്കറ്റിങ്, ബാങ്കിങ്, ജിഎസ്ടി, ലൈസന്സുകള്, വിവിധ ലോണ്/സബ്സിഡി സ്കീമുകള് തുടങ്ങിയ സെഷനുകള് വര്ക്ക്ഷോപ്പിന്റെ ഭാഗമാണ്. താത്പര്യമുള്ളവര് http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് ഓണ്ലൈനായി ഏപ്രില് 19 നകം അപേക്ഷ നല്കണം. ഫോണ് -0484 2532890/2550322/9188922785/9605542061.
Latest from Local News
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റും ജനതാദൾ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. പാച്ചർക്ക് മേപ്പയ്യൂർ പൗരാവലിയുടെ
വടകര: വടകര ജേര്ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഓണാഘോഷം കൊണ്ടാടി. ഐഎംഎ ഹാളില് നടന്ന പരിപാടിയില് മാധ്യമപ്രവര്ത്തകര് കുടുംബസമേതം
കൊയിലാണ്ടി: ചേമഞ്ചേരി പുളിയുള്ളതിൽ ശാരദ ( 75) അന്തരിച്ചു. പരേതരായ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, അച്യുതൻ,
കൊയിലാണ്ടി: ജല ജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ബാലുശ്ശേരി, നന്മണ്ട ഉണ്ണികുളം, പനങ്ങാട്, അരിക്കുളം, തുറയൂർ എന്നീ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM . 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു