പെരുവണ്ണാമൂഴിയിൽ ഹണി മ്യൂസിയം പ്രവർത്തനമാരംഭിച്ചു

സി.എം.ഐ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സെൻ്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവ്വീസി(സ്റ്റാർസ്)ൻ്റെ ഹണി മ്യൂസിയം വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റാർസ് കോഴിക്കോട് നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെയും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ പിന്തുണയോടെയും ആരംഭിച്ച സ്റ്റാർസ് ഹണി വാലി പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് ഹണി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഹണി മ്യൂസിയത്തിൽ ശുദ്ധമായ തേനിൻ്റെയും തേൻ ഉല്പന്നങ്ങളുടെയും തേനീച്ച കൃഷിയുടെ ഉപകരണങ്ങളുടെയും പ്രദർശനവും വില്പനയും ഒരുക്കിയിരിക്കുന്നു.

സ്റ്റാർസ് ഹണിവാലി പ്രൊഡ്യൂസർ കമ്പനിയുടെയും കമ്പനിയുടെ ആദ്യ സംരംഭമായ സ്റ്റാർസ് ഹണി മ്യൂസിയത്തിൻ്റെയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ അധ്യക്ഷത വഹിച്ചു. സ്റ്റാർസ് പ്രസിഡൻ്റ് ഫാ. ഡോ. ബിജു ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഹണി വാലി കൗണ്ടർ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി. നിർവ്വഹിച്ചു. കമ്പനിയുടെ ഷയർ സർട്ടിഫിക്കറ്റ് വിതരണം റൂബി ജോസഫ് കൊമ്മറ്റത്തിന് നൽകി കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ബിജു നിർവ്വഹിച്ചു. ലോഗോ പ്രകാശനം നബാർഡ് ജില്ല ഡെവലപ്മെൻ്റ് മാനേജർ വി. രാഗേഷ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഹണിവാലി പ്രൊഡ്യൂസർ കമ്പനി ചെയർമാർ കെ.ഡി തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൊക്കമ്പത്ത് കുടുംബത്തിലെ ആറ് തലമുറകൾ ചേർന്ന് ‘മാധവി ശങ്കരം’ 25 എന്ന പേരിൽ കുടുംബ സംഗമം നടത്തി

Next Story

കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ്റെ കൊയിലാണ്ടി പയ്യോളി പേരാമ്പ്ര യൂണിറ്റുകൾ കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

Latest from Local News

ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് അംഗത്വ സമാശ്വാസനിധി വിതരണം ചെയ്തു

കേരള സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിലെ കാൻസർ, വൃക്കരോഗം, ഹൃദ് രോഗം എന്നിവ മൂലം പ്രയാസമനുഭവിക്കുന്ന മെമ്പർമാർക്ക് 25000 രൂപ വീതം

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ എഞ്ചിനിയർ നിയമനം

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള