കോഴിക്കോട് നിന്നും അരീക്കോട്ടേക്കു ബസ്സിൽ കൊടുത്തുവിട്ട 5 ലക്ഷം രൂപ വിലവരുന്ന 61 ഗ്രാം സ്വർണ്ണ ആഭരണങ്ങൾ ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ചെറുവാടി സ്വദേശി അർഷാദ് (36), പാഴൂർ സ്വദേശി മുഹമ്മദ് റിഷാദ് (18) എന്നിവരെ ടൗൺ അസിസ്റ്റൻഡ് കമ്മിഷണർ അഷറഫ് തെങ്ങിലകണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്. ഏഴ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ അരീക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സ് ക്ലീനറുടെ കൈവശം കൊടുക്കുയായിരുന്നു.
ക്ലീനർ ഈ സ്വർണ്ണാഭരണം ബസ്സിലെ കണ്ടക്ടറുടെ കൈവശം കൊടുത്ത് മറ്റൊരു ബസ്സിൽ കയറി പൂവ്വാട്ടുപറമ്പ് ഇറങ്ങി. ബസ്സ് അരീക്കോട് എത്തിയപ്പോൾ ജല്ലറി ജീവനക്കാരൻ സ്വർണ്ണാഭരണം ചോദിച്ചപ്പോൾ ഇല്ലെന്ന് പറയുകയായിരുന്നു. ജ്വല്ലറി ജീവനക്കാൻ കസബ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി. ബസ്സ് ജീവനക്കാരെ വിശദമായ ചോദ്യം ചെയ്തതോടെ പ്രതികൾ സ്വർണ്ണം കവർന്ന കാര്യം പോലീസിനോട് സമ്മതിക്കുകയായിരുന്നു. സ്വർണ്ണം ബസ്സിൽ തന്നെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു
സ്വർണ്ണം ബസ്സിൽ നിന്ന് പോലീസ് കണ്ടെടുത്തു.
എ.എസ്.ഐ സജേഷ് കുമാർ പി.രാജീവ് കുമാർ പാലത്ത് .ടൌൺ അസ്സി: കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം , ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിൻ എൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.