തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എൽനിനോ പ്രതിഭാസം ഇല്ലാത്തത് കേരളം അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച മൺസൂൺ നൽകുമെന്നാണ് ഐഎംഡി പ്രവചനം വ്യക്തമാക്കുന്നത്
കേരളത്തിലും സാധാരണയിൽ കൂടുതൽ മഴയാണ് പ്രവചിക്കപ്പെടുന്നത്. നാല് മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ശരാശരി ലഭിക്കേണ്ടത് 87 സെന്‍റീമീറ്റർ മഴയാണ്. എന്നാൽ 105 ശതമാനം വരെ മഴ അധികമായി ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്യുജ്ഞയ മൊഹപാത്ര വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയേക്കാൾ കുറഞ്ഞ മൺസൂൺ മഴയുമായി ബന്ധപ്പെട്ട എൽ നിനോ സാഹചര്യങ്ങൾ ഇത്തവണ ഉണ്ടാകാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.