1982 -84 ബാച്ചിലുള്ള വടകര ഡയറ്റിലെ വിദ്യാർത്ഥികൾ മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ വിദ്യാലയ മുറ്റത്ത് സ്ഥാപിച്ചു

വടകര ഡയറ്റിന് പൂർവ്വ വിദ്യാർത്ഥികളുടെ സമ്മാനം. 1982 -84 ബാച്ചിലുള്ള പൂർവ്വവിദ്യാർത്ഥികൾ മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ വിദ്യാലയ മുറ്റത്ത് സ്ഥാപിച്ചു. ഇതേ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഹംസത്ത് പാലക്കീലായിരുന്നു ശില്പി. ഉദ്ഘാടകൻ ഡയറ്റ് പ്രിൻസിപ്പാൾ അബ്ദു നാസർ യു.കെ. തദവസരത്തിൽ ആ കാലത്തെ അധ്യാപകരായിരുന്ന ശ്രീധരൻ മാസ്റ്ററെയും ദാമോദരൻ മാസ്റ്ററെയും ആദരിക്കുകയുണ്ടായി. ഡയറ്റിലെ മുഴുവൻ സ്റ്റാഫും അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.