സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. 

വടകര ബസ് സ്റ്റാന്റില്‍ വെച്ച് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയ സംഭവത്തിലാണ് പൊലീസ് മുഹമദ് നിഹാല്‍ എന്ന തൊപ്പിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. വടകര‑കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു തൊപ്പി. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ മറ്റ് രണ്ട് പേരും വടകര ബസ് സ്റ്റാന്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖം, മുന്നറിയിപ്പുമായി കേരള പോലീസ്

Next Story

1982 -84 ബാച്ചിലുള്ള വടകര ഡയറ്റിലെ വിദ്യാർത്ഥികൾ മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ വിദ്യാലയ മുറ്റത്ത് സ്ഥാപിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌

കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു

അതിർത്തിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.

ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കുസ് മാലിന്യം തള്ളി

  ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളി. സംഭവത്തിൽ പരിസര വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. 100

യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; 2000 പ്രതിനിധികള്‍ പങ്കെടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ്