നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുൻ സംസ്ഥന ഉപാധ്യക്ഷനുമായിരുന്ന മണിയൂർ ഇ. ബാലൻ്റെ സ്മരണാർത്ഥം യുവകലാസാഹിതി മണിയൂർ ഇ. ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോവൽ പുരസ്കാരത്തിന് ചൂട്ട് എന്ന നോവലിൻ്റെ രചയിതാവ് പി.സി.മോഹനനെ തിരഞ്ഞെടുത്തു. ഗോത്രജീവിതത്തിൻ്റെ സവിശേഷതകളിലേക്ക് വെളിച്ചം പകരുന്ന നോവലാണ് ചൂട്ട്. 11, 111 / – രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 16 ന് പയ്യോളിയിൽ നടക്കുന്ന മണിയൂർ ഇ. ബാലൻ അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Latest from Local News
ജില്ലയില് വിദ്യാഭ്യാസ വകുപ്പില് മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം മീഡിയം, എന്സി.എ-എസ്.ടി, കാറ്റഗറി നമ്പര്: 550/2024), മാത്തമാറ്റിക്സ് ഹൈസ്കൂള് ടീച്ചര് (മലയാളം
ജില്ലയിലെ സര്ക്കാര് ഹോമിയോ സ്ഥാപനങ്ങളില് ദിവസവേതനത്തില് ഫാര്മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില് സ്റ്റേഷന് ബി
ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള് എന്ന വിഷയത്തില് ദേശീയസെമിനാറിന് കാലിക്കറ്റ് സര്വകലാശാലയില് തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.
കാപ്പാട് : വികാസ് നഗറിലെ ഞേറങ്ങാട്ട് കോരപ്പൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക’ മക്കൾ: രജി, രതി മരുമക്കൾ : ഉപേന്ദ്രൻ
സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന







