കോഴിക്കോട് താലൂക്ക് ഓഫീസില്‍ കമ്മിഷണര്‍ പരിശോധന നടത്തി

കോഴിക്കോട് താലൂക്ക് ഓഫീസില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പരിശോധന നടത്തി. വിവരാവകാശ നിയമം നടപ്പില്‍ വരുത്തുന്നതിനായി പൊതുഅധികാരികള്‍ നിര്‍വഹിക്കേണ്ട കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് നാല് (4(1), 4(2)) നടപ്പാക്കപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്താനാണ് പരിശോധന നടത്തിയത്. ഓരോ ഓഫീസില്‍നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളുടെയും അവയ്ക്കുള്ള വ്യവസ്ഥകളും അവ ലഭ്യമാവുന്ന സമയപരിധിയും നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സംബന്ധിച്ചുള്ള വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പൗരാവകാശ രേഖ എല്ലാ ഓഫീസുകളിലും ഉണ്ടായിരിക്കേണ്ടതാണെന്ന് വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

വിവരങ്ങളും രേഖകളും പട്ടിക തിരിച്ചും സൂചിക തയ്യാറാക്കിയും കമ്പ്യൂട്ടറുകള്‍ വഴി ലഭ്യമാവുന്ന തരത്തില്‍ ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്. താലൂക്ക് ഓഫീസില്‍ ഇതു ചെയ്തതായി പരിശോധനയില്‍ കണ്ടെത്തിയില്ല. പൗരാവകാശ രേഖയും പ്രസിദ്ധീകരിച്ചതായി കണ്ടില്ല. കാര്യാലയത്തിന്റെ വെബ്‌സൈറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കമ്മിഷന്‍ പറഞ്ഞു. വകുപ്പ് 4 (1) ബി പ്രകാരമുള്ള 17 ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യക്തമായ രേഖ തയ്യാറാക്കുകയും അവ ഓഫീസിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയും വെബ്‌സൈറ്റിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ജനങ്ങള്‍ക്ക് ലഭ്യമാവാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന്, ഒരു മാസത്തിനുള്ളില്‍ ന്യൂനതകള്‍ പരിഹരിച്ച് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

വിവരങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അവ ക്രോഡീകരിച്ചു സൂക്ഷിക്കേണ്ടതാണെന്നും കമ്മിഷ്ണര്‍ പറഞ്ഞു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കമ്മിഷണര്‍ പരിശോധന നടത്തിയത്. താലൂക്ക് ഓഫീസില്‍ വിവരാവകാശ ഓഫീസര്‍മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു. പരിശോധനയില്‍ താലൂക്ക് തഹസില്‍ദാര്‍ എ.എം പ്രേംലാല്‍, ഭൂരേഖ തഹസില്‍ദാര്‍ സി. ശ്രീകുമാര്‍ മറ്റ് എട്ട് വിവരാവകാശ ഓഫീസര്‍മാരും സന്നിഹിതരായിരുന്നു. നാല് വിവരാവകാശ ഓഫീസര്‍മാര്‍ അവധിയിലായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി കോഴിക്കോട് പിടിയിൽ

Next Story

സ്വപ്ന ഭവനത്തിന് മേല്‍ക്കൂരയൊരുക്കി ലൈഫ് മിഷന്‍: ജില്ലയില്‍ നിര്‍മിച്ചു നല്‍കിയത് 33,477 വീടുകള്‍

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ

കോഴിക്കോട്’ഗവ ഹോസ്പിറ്റൽ 19-04-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

👉ഓർത്തോവിഭാഗം* *ഡോ.രാജു.കെ* *👉മെഡിസിൻവിഭാഗം* *ഡോ.സൂപ്പി* *👉ജനറൽസർജറി* *ഡോ.രാഗേഷ്* *👉ഇ.എൻടിവിഭാഗം* *ഡോ.സുമ’* *👉സൈക്യാട്രിവിഭാഗം* *ഡോ അഷ്ഫാക്ക്* *👉ഡർമ്മറ്റോളജി* *ഡോ റഹീമ.* *👉ഒപ്താൽമോളജി* *ഡോ.ബിന്ദു

കീഴരിയൂർ നടുവത്തൂർ ആയടത്ത് മീത്തൽ ദേവി അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ

നടേരി ഒറ്റക്കണ്ടം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന ,പാലോളി ചാത്തുക്കുട്ടി അന്തരിച്ചു

നടേരി ഒറ്റക്കണ്ടം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന ,പാലോളി ചാത്തുക്കുട്ടി (78) അന്തരിച്ചു , ഭാര്യ ലീല മക്കൾ ഷിജു , ഷിനു

കൊണ്ടം വള്ളി ക്ഷേത്രത്തിൽ ഇന്ന് വെടിക്കെട്ട്, ആലിൻകീഴ് മേളം, കുളക്കര മേളം

നെന്മാറ തൃശ്ശൂർ പൂരം വെടിക്കെട്ടിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെ അണിനിരത്തി കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ ഏപ്രിൽ 18 ന് ചാലഞ്ചേഴ്സ് കച്ചേരിപാറ