ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി വേദിക റസിഡന്റ്സ് അസോസിയേഷൻ പൂക്കാട് കലാലയത്തിന്റെ സഹകരണത്തോടെ ചിൽഡ്രൻസ് തിയേറ്റർ ‘മക്കളെവിടേക്കാ…’ എന്ന നാടകം അവതരിപ്പിച്ചു.

ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി വേദിക റസിഡന്റ്സ് അസോസിയേഷൻ പൂക്കാട് കലാലയത്തിന്റെ സഹകരണത്തോടെ ചിൽഡ്രൻസ് തിയേറ്റർ ‘മക്കളെവിടേക്കാ…’ എന്ന നാടകം അവതരിപ്പിച്ചു. ഏപ്രിൽ 23 മുതൽ 28 വരെ കലാലയത്തിൽ നടക്കുന്ന കളി ആട്ടത്തിന്റെ പ്രചരണാർത്ഥമാണ് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ വേദികളിലായി ഈ തെരുവു നാടകം അരങ്ങേറുന്നത്. കാഞ്ഞിലശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സജിത ഷെറി പരിപാടി ഉദ്ഘാടനം ചെയ്തു. വേദിക പ്രസിഡന്റ് വി.കെ.അശോകൻ അധ്യക്ഷം വഹിച്ചു. കലാലയം പ്രതിനിധികളായി ശ്രീനിവാസൻ കുന്നുമ്മൽ, ശിവദാസ് ചിത്രശില എന്നിവരും വേദിക പ്രതിനിധികളായി പ്രഭാകരൻ സി.കെ. ശിവദാസൻ വാഴയിൽ, ശശിധരൻ ചെറൂര് എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.