കേന്ദ്രസർക്കാർ പാർലിമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന മഹാറാലിയിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്ന് 500 യൂത്ത് ലീഗ് പ്രവർത്തകർ പങ്കെടുക്കും എന്ന് പേരാമ്പ്രയിൽ ചേർന്ന പ്രവർത്തക സമിതി യോഗം അറിയിച്ചു. മഹാറാലിയുടെ പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ വിലംബര റാലി നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലിം മിലാസ്, കെ കെ റഫീഖ് , ടി കെ നഹാസ് , സി.കെ ജറീഷ്, സത്താർ കീഴരിയൂർ, ഷംസുദ്ധീൻ വടക്കയിൽ, പി വി മുഹമ്മദ്, കെഎം ഷാമിൽ, ആർ കെ മുഹമ്മദ്, സി കെ ഹാഫിസ്, ആർ എം നിഷാദ്, സഈദ് അയനിക്കൽ, കെ.എം സുഹൈൽ, ഷാനിദ് കീഴരിയൂർ, അബ്ബാസ് നമ്പ്രത്ത്കര, അഫ്‌നാസ് ഇരിങ്ങത്ത്, നസ്രുദീൻ, പി ടി എം ഷാഫി, പി.സി ഉബൈദ്, അഫ്സൽ അൽ സഫ, സാദത്ത് പൈതോത്ത് എന്നിവർ നേതൃത്വം നൽകി. പ്രവർത്തക സമിതി യോഗം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ദുരന്ത നിവാരണ പരിശീലനം പൂർത്തിയാക്കിയ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Latest from Local News
അരിക്കുളം: ഈ വർഷത്തെ S S L C ഫലം പുറത്ത് വന്നപ്പോൾ അരിക്കുളം കെ.പി.എം.എസ്.എം. H S S ന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ
കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ
കൊയിലാണ്ടി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ രാമൻ. അമ്മ : അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു.
” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ” ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും