പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പു.ക.സ മുൻ ജില്ലാ സെക്രട്ടറിയും പുസ്തക രചയിതാവുമായിരുന്ന ടി. ശിവദാസ് അനുസ്മരണം നാളെ വൈകുന്നേരം 4.30 ന് കൊയിലാണ്ടി കെ. എസ്. ടി. എ. ഹാളിൽ വച്ചു നടക്കും. പു.ക.സ കോഴിക്കോട് ജില്ലാസെക്രട്ടറി ഡോ. ഹേമന്ത്കുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. പു.ക.സ മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറയും.
തുടർന്ന് ‘ആവിഷ്കാര സ്വാതന്ത്ര്യവും വർത്തമാനവും’ എന്ന് വിഷയത്തിൽ ചർച്ച നടക്കും. എൻ. ഇ. ഹരികുമാർ, മഹമൂദ് മൂടാടി, എ. സുരേഷ്, ആർ. കെ. ദീപ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.