കേരള ജംഇയ്യത്തുൽ ഉലമാ (കെ.ജെ.യു) നൂറാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച നവോത്ഥാന ചരിത്ര സമ്മേളനം ജനപങ്കാളിത്തം കൊണ്ടും വിഷയാവതരണത്തിലെ ധന്യത കൊണ്ടും ശ്രദ്ധേയമായി.
ഒരു നൂറ്റാണ്ട് കാലത്തെ കേരളത്തിന്റെ നവോത്ഥാനത്തെ കുറിച്ചും ആ നവോത്ഥാന പ്രക്രിയകൾക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകരെ കുറിച്ചും കൃത്യമായി വിശദീകരിക്കപ്പെട്ടു. അതോടൊപ്പം ജീർണ്ണമായ വിശ്വാസങ്ങളിലേക്ക് സമൂഹത്തെ തിരിച്ചു നടത്താൻ ശ്രമിക്കുന്നവർക്കെതിരെ പുതിയ നവോത്ഥാനത്തിന് ഒരുങ്ങാൻ സമ്മേളനം ആഹ്വാനം ചെയ്തു.
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു.
പി പി ഉണ്ണീൻകുട്ടി മൗലവി, കെ വി അബ്ദുല്ലത്തീഫ് മൗലവി, പി പി മുഹമ്മദ് മദനി,എം.എം നദ്‌വി, എം.ടി അബ്ദുസ്സമദ് സുല്ലമി, സി മരക്കാരുട്ടി, സദാദ് അബ്ദുസമദ്, മുസ്തഫ തൻവീർ, അഹമ്മദ് അനസ് മൗലവി തുടങ്ങിയവർ സംസാരിച്ചു.