കെ.കെ. രാഗേഷിനെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനം എം.വി. ജയരാജനെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു എന്നാൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗമായ എം. പ്രകാശന്റെ പേരും പ്രഥമ പരിഗണനയിലുണ്ടായിരുന്നു. നേരത്തെ ടി.വി രാജേഷിന്റെ പേര് കൂടി ഉയർന്ന് കേട്ടിരുന്നെങ്കിലും രാജേഷിനെ സെക്രട്ടറി ആക്കുന്നതിൽ ഒരു വിഭാഗം നേതൃത്വത്തെ എതിർപ്പ് അറിയിക്കുകയായിരുന്നു.