ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോക്ടർ ബി ആർ അബേദ്ക്കറുടെ നൂറ്റി മുപ്പത്തിനാലാം (134) ജൻമദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചൈയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. പി എം അഷ്റഫ്, സി കെ ഷഹനാസ്, കെ ടി സത്യൻ, അൻവർ കായിരികണ്ടി, ടി കെ ശങ്കരൻ മാസ്റ്റർ, കാര്യാട്ട് ഗോപലൻ, ടി എം ബാബു, സുബൈർ ചെരക്കോത്ത്, സുരേന്ദ്രൻ ആയഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
