കൊയിലാണ്ടി: വിദ്യാഭ്യാസത്തിന്റ പ്രാധാന്യം മനസ്സിലാക്കി ഖാഇദെമില്ലത്ത് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് സീതി സാഹിബും ബാഫഖിതങ്ങളും മുസ് ലിം ലീഗും നടത്തിയ ശ്രമകരമായ ദൗത്യത്തിന്റെ ഫലമാണ് ഇന്നത്തെ നേട്ടങ്ങളെന്ന് അഡ്വ.ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. ഐ. സി. എസ് സ്‌കൂള്‍ 40ാം വാര്‍ഷികാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠിക്കാനും ഉയരങ്ങള്‍ കീഴടക്കാനും താല്പര്യമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്ന് എല്ലാ നിലക്കും സഹായമേകി ഇന്നും പാര്‍ട്ടി ചേര്‍ന്നു നില്‍ക്കുന്നതിന്റെ ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും വര്‍ത്തമാനകാലത്ത് കാണാന്‍ സാധിക്കുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നമ്മുടെ വിദ്യാര്‍ഥികളുടെ സാന്നിധ്യം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാലിഹ് ബാത്ത, അലി കൊയിലാണ്ടി, ഡോ.ടി പി അഷ്‌റഫ്, എ.അസീസ് മാസ്റ്റര്‍, എം. അഷ്‌റഫ്, പി. പി. യൂസുഫ്, എ.എം പി അബ്ദുല്‍ ഖാലിക്, ബഷീര്‍ അമേത്ത് മുഹമ്മദ്, സയ്യിദ്ഹുസൈന്‍ ബാഫഖിതങ്ങള്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, ഷെരീഫ്പി എം, സയ്യിദ് യൂസഫ് താഹ ഹൈദ്രോസ് തങ്ങള്‍, അബൂബക്കര്‍ അലങ്കാര്‍, സി .ഇ ഒവി. ജിംഷാദ്, ഹെഡ്മാസ്റ്റര്‍ സിദ്ധീഖ് അലി എന്നിവർ പ്രസംഗിച്ചു .
പ്രഥമ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാര സമര്‍പ്പണം സ്ഥാപക മെമ്പര്‍ സിദ്ധീഖ് കൂട്ടമുഖത്തിന് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. ബാലന്‍ അമ്പാടി, കല്ലില്‍ ഇമ്പിച്ചി അഹമ്മദ് ഹാജി, എ.എം പി അബ്ദുല്‍ ഖാലിക് എന്നിവരെ ആദരിച്ചു. സമസ്ത പൊതു പരീക്ഷ വിജയികളെയും സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കളെയും, രാജ്യ പുരസ്‌കാര്‍ വിജയികളെയും അനുമോദിച്ചു. നഴ്‌സറി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോടെ മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷത്തിന് സമാപനമായി.