വിഷുഫലം 2025

ജ്യോതിഷ പ്രകാരം സൂര്യന്റെ മേടം രാശി സംക്രമണ ദിനമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. 2025 ഏപ്രില്‍ 14ന് വെളുപ്പിന് 3.21നാണ് മേട വിഷുസംക്രമണം വരുന്നത്. വിഷുഫലം തികച്ചും നക്ഷത്രത്തെ ആസ്പദമാക്കിയതാണ്.
2025 വിഷു മുതൽ 2026 വിഷുവരെയുള്ള ഒരു വർഷകാലം ഓരോ നക്ഷത്ര കൂറുകാർക്കും എങ്ങിനെ ആയിരിക്കുമെന്ന് പൊതുവെ പ്രവചിക്കാൻ കഴിയും. എന്നാൽ ഇത് അവസാന വക്കല്ലന്നു പ്രത്യേകം ഓർമ്മിക്കുന്നത് നന്നായിരിക്കും. ഓരോ നക്ഷത്രക്കാരുടെയും ലഗ്നത്തിനനുസരിച്ചും മറ്റു ഗ്രഹങ്ങളുടെ സംഗ്രഹങ്ങൾക്കനുസരിച്ചും ഗുണദോഷഫലങ്ങളുടെ തീവ്രതയില്‍ ഏറ്റക്കുറച്ചില്‍ അനുഭവത്തില്‍ വരാവുന്നതാണ്.
ഈ മാറ്റം അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. ഇത് ഏതൊക്കെ തരത്തില്‍ ഓരോ നക്ഷത്ര കൂറുകാരെയും ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം വരെ ജനിച്ചവർക്ക്):

ഈ ഈ നക്ഷത്രക്കാർക്ക് പൊതുവെ നല്ലസമയമാണ്. സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകും , സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശമ്പള വര്‍ദ്ധനവ് ഈ വര്‍ഷം പ്രതീക്ഷിക്കാം .എന്നാല്‍ ചെറിയ അശ്രദ്ധ ജീവിത ഗതി മാറ്റുവാനിടയുണ്ട്. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കാം. അനാവശ്യ ആശങ്കകള്‍ നിലനില്ക്കും നിസ്സാര കാര്യങ്ങ ളിലും ശ്രദ്ധ വേണം.
വസ്തുസംബന്ധമായ വാങ്ങലും വില്‍പ്പനയും നടക്കാനിടയുണ്ട് . വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവാൻ സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിൽക്കും വിദേശയാത്രക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായി വലിയ പ്രശ്നങ്ങളൊന്നും നേരിടുകയില്ല. എങ്കിലും ആരോഗ്യം നിസ്സാരമാക്കരുത്. പഠന സംബന്ധമായ മേഖലകളില്‍ ഉള്ളവര്‍ക്ക് അനുകൂലമായ ഒരു സമയമാണ്. എല്ലാ പരീക്ഷകളിലും ഇവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധി ക്കും.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ വര്‍ഷമാണ് ഈ വിഷുവര്‍ഷം . ദീർഘകാലമായി അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അനുകൂലമായ പല നേട്ടങ്ങളും കൈവരും . സാമ്പത്തിക സ്ഥിതി മാറി മറിയും. പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധി ക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവർക്ക് മികച്ച സമയമാണ്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിദേശ വിദേശ യാത്രക്ക് യോഗം കാണുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്.
ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങളും പ്രമോഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും സംഭവി ക്കാനിടയുണ്ട്. ശമ്പളത്തില്‍ വര്‍ദ്ധന പ്രതീക്ഷിക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാ വും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വര്‍ഷത്തിന്റെ ആരംഭം തന്നെ അനുകൂല ഫലങ്ങള്‍ നല്‍കുന്നതായിരിക്കും . അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നത് അത്ര നല്ല ഫലം നല്‍കുകയില്ല .
വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാ വും. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രതീക്ഷിക്കാം. ആരോഗകാര്യത്തില്‍ അനുകൂല സമയമാണ്.
ജോലിഭാരം വര്‍ദ്ധിക്കുന്നതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. ചെയ്യുന്ന ജോലി എപ്പോഴും ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമായി ഒരു കാര്യത്തിനേയും സമീപിക്കരുത്.
ഏപ്രില്‍ മാസത്തില്‍ ഇവരുടെ ജീവിതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച പുരോഗതി കാണാന്‍ സാധിക്കും..
പലപ്പോഴും വിദേശയാത്രായോഗം കാണുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റത്തിവും ഉള്ള യോഗം കാണുന്നുണ്ട്. ജോലിയിലെ മാറ്റങ്ങള്‍ നല്ല നേട്ടങ്ങൾക്ക് കാരണമാകും.
ചെറിയ ബുദ്ധിമുട്ടുകള്‍ നേരിടാനിടയുണ്ട് . പലപ്പോഴും ചെറിയ രീതിയില്‍ എങ്കിലും ആരോപണവിധേയനാവുന്നതിന് സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ രാശിക്കാർക്ക് നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമായി അനുഭവപ്പെടും.
നിരവധി അവസരങ്ങള്‍ ജോലിയിലും സമ്പത്തിലും ഈ രാശിക്കാര്‍ക്കുണ്ടാ വും. അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ ഇവരെ തേടി എ ത്തും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെ ടും. സാമ്പത്തിക നിലയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. സാമ്പത്തികമായുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനം ഉണ്ടാവുന്ന സമയമാണ്. സ്വത്ത് സമ്പാദനത്തിന് ഇവര്‍ക്ക് അനുകൂല സമയമാണ്.

.പല കാര്യങ്ങള്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കാനിടയുണ്ട്. എങ്കിലും ചെറിയ അശ്രദ്ധയുണ്ടാവുന്നത് പലപ്പോഴും ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. വിദേശയാത്രാ സംബന്ധമായ പല കാര്യങ്ങളും അനുകൂലമായി വരുന്നു. കാലങ്ങളായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെ ടും.
ഈ രാശിക്കാര്‍ക്ക് തീര്‍ത്ഥയാത്രകള്‍ക്ക് ഏറ്റവും അനുകൂലമായ വര്‍ഷമാണ്. പലപ്പോഴും ധാരാളം പണം ചിലവഴിക്കുന്നതിന് സാധ്യത കാണുന്നു. എങ്കിലും ഗുണാനുഭവങ്ങളും അതോടൊപ്പം വന്നു ചേരും. ചെറിയ തോതിൽ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരും. വിദേശത്ത് പോവുന്നവര്‍ക്ക് വരുമാന മാര്‍ഗ്ഗം തേടി എ ത്തും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):

ഈ രാശിക്കാര്‍ക്ക് വിഷുവര്‍ഷത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധി ക്കും. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. സാമ്പത്തിക പരാധീനതകള്‍ ഇല്ലാതാവും.
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
പലപ്പോഴും ജോലിയില്‍ നേട്ടങ്ങളുണ്ടാവും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് വരുന്നത്. മാത്രമല്ല സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്.
ഈ നക്ഷത്രക്കാര്‍ക്ക് തൊഴില്‍പരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് വിഷുഫലം നല്‍കുന്നത്. പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അതെല്ലാം പരിഹരിക്കപ്പെടും. തെറ്റിദ്ധാരണകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാ ക്കും. എങ്കിലും അതെല്ലാം മാറുന്നതിനും സാധ്യത കാണുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):

കന്നിക്കൂറില്‍ വരുന്ന ഈ നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ് . സാമ്പത്തികമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാതാവുന്നത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. പലപ്പോഴും സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.
ഉപരിപഠനത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. വിദേശയാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു. നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള ചിന്ത ഉണ്ടായേക്കാം. എന്നാൽ അത് ഉചിതമായിരിക്കില്ല. അത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. അപകടസാധ്യത പല കാര്യങ്ങളിലും ഉണ്ടാവാം.
അപവാദങ്ങള്‍ പലപ്പോഴും നിങ്ങളെ പിന്തുടരും. എന്നാല്‍ അതിനെ അവഗണിച്ച് വിടണം.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വിഷുവര്‍ഷം ഭാഗ്യവര്‍ഷമാണ്. ഇവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കാനിടയുണ്ട്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. മക്കളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നവരായിരികക്കും, ഈ നക്ഷത്രക്കാര്‍. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാ വും.
എന്നാൽ സാമ്പത്തിക ബാധ്യതകള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനെ പരിഹാരം കാണുന്നതിന് സാധിക്കും. ഭാഗ്യം നിങ്ങളെ എപ്പോഴും കടാക്ഷിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ അധികം പണം ചിലവാക്കേണ്ടിവരും. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

വിദേശയാത്രക്ക് അവസരങ്ങള്‍ നിരവധിയുണ്ടാവുന്നു. പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയംകൂടിയാണിത്
ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരുമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സാധിക്കും..

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):

ഈ നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവി ക്കാൻ സാധ്യത കാണുന്നു. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അപകടങ്ങളെ കരുതിയിരിക്കണം. അനാരോഗ്യ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്.
ഇവരുടെ സാമ്പത്തിക സ്ഥിതി പൊതുവെ മികച്ചതായിരിക്കും. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സാധിക്കുന്ന സമയമാണ്. അതെല്ലാം തന്നെ അനുകൂലമായി മാറുന്നതിന് യോഗം കാണുന്നു. നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ് ഈ വര്‍ഷം. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നട ക്കും. കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സന്തോഷവും സമാധാനവും നിലനില്‍ക്കും.
ഈ രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം ഭാഗ്യ മാസമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകുന്നതിന് ധാരാളം പ്രചോദനം ലഭിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. അതോടൊപ്പം പണത്തിന്റെ ഒഴുക്ക് ഈ മാസത്തില്‍ കൂടുതലായിരിക്കും. വാഹനയോഗം കാണുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ രാശിക്കാര്‍ക്ക് പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ പ്രതിസന്ധിയില്‍ ആവുന്ന സമയമായിരിക്കും.. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. കൂടാതെ അനുകൂലമല്ലാത്ത ഒരു സാഹചര്യം പലപ്പോഴും ഉടലെടുക്കുന്നു.
വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ശ്രദ്ധിച്ച് പണം കൈകാര്യം ചെയ്യണം. അപകട സാധ്യതയുള്ള കാര്യങ്ങള്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ എന്തിനും മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ്.. ജോലി മാറ്റത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസി ന്ന് ഏറ്റവും മികച്ച സമയമാണ്. പ്രതീക്ഷിക്കുന്നത് പോലെ എല്ലാ കാര്യവും നട ക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം
ധനു രാശിക്കാര്‍ക്ക് മെയ് മാസം ഭാഗ്യ മാസമായിരിക്കും, ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമായി മാ റും. പലപ്പോഴും ജോലിയി ൽ അനുകൂല മാറ്റങ്ങള്‍ വരാൻസാധ്യത കാണുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):

ഈ നക്ഷത്രക്കാര്‍ക്കും ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരാൻസാധ്യത കാണുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ കൈവരും. തടസ്സങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നതിന് യോഗം കാണുന്നു. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. വിട്ടുമാറാത്ത പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും . ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അത് കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുകയും ചെയ്യും. പഠനത്തില്‍ മികവ് പ്രതീക്ഷിക്കാം. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാരോഗ്യത്തെ നിസ്സാരമാക്കരുത്.
ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാനിടയുണ്ട്. വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്.
ഈ രാശിക്കാര്‍ക്ക് ഫെബ്രുവരി മാ സം മെച്ചപ്പെട്ടതായിരിക്കും. ഇവരുടെ ജീവിതം സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒരു മാസമാ യിരിക്കും.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):

ഈ രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്താനിടയുണ്ട്. ഇവരെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം തേടാൻ കഴിയും. എന്നാല്‍ സന്തോഷകരമായ മാറ്റങ്ങള്‍ പോലെ തന്നെ സങ്കടവും തേടി എത്താൻ സാധ്യതയുണ്ട്.
സാമ്പത്തിക മായി മികച്ച സമയമാണ്. സന്താനസൗഭാഗ്യത്തിന് അനുകൂല സമയമാണ്. ദൈവാധീനം വിഷുവര്‍ഷം മുഴുവന്‍ നിലനില്‍ക്കും. പക്ഷേ പങ്കാളികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത വന്നുചേരാൻ സാധ്യത കാണുന്നു. എങ്കിലും മൂന്നാമതൊരാളെ ഒരിക്കലും പ്രശ്‌നത്തിലേക്ക് അടുപ്പിക്കരുത്. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളെ പോലും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.വര്‍ഷാവസാനത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഈ രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പലപ്പോഴും സൗകര്യപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്ന ഒരു മാസമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെ ടും. ബിസിനസില്‍ വിജയം കണ്ടെത്താന്‍ സാധി ക്കും.
ഈ രാശിക്കാര്‍ക്ക് ധാരാളം യാത്രകള്‍ ഈ സമയം നടത്തേണ്ടതായി വരും. വീടും സമ്പത്തും സ്വന്തമാക്കുന്നതിനും അനുകൂല സമയമാണ്. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും നിലനില്‍ക്കും. വാഹനയോഗം കാണുന്നു. പക്ഷേ ഉപയോഗത്തില്‍ ശ്രദ്ധ വേണം. എങ്കിലും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പക്ഷേ അതിനെ കൈകാര്യം ചെയ്യുന്നതിന് സാധി ക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ് . എങ്കിലും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. പഴയ വാഹനം മാറ്റി വാങ്ങുന്നതിന് യോഗം കാണുന്നു. സമാധാനവും ഐശ്വര്യവും നിങ്ങള്‍ക്കുണ്ടാവുന്ന വര്‍ഷമാണ്. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. കൃഷി സംബന്ധമായി സാമ്പത്തിക നേട്ടം കൈവരും.
മീനം രാശിക്കാര്‍ക്ക് വീട് പണി ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. ഈ വിഷുവര്‍ഷം ഇവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു.
നവംബര്‍ മാസം മീനം രാശിക്കാര്‍ക്ക് ഭാഗ്യ മാസമായിരിക്കും. കൂടാതെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. അപ്രതീക്ഷിതമായ പല നേട്ടങ്ങളും ജോലിയും കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. എങ്കിലും ചെറിയ ചില വൈഷമ്യങ്ങള്‍ അനുഭവിക്കേണ്ടി വരും. ചെറിയ തോതിൽ സാമ്പത്തിക വിഷമതകളും അതേ സമയം ഉണ്ടായിരിക്കും. അനുകൂല ഫലങ്ങള്‍ ഉണ്ടെങ്കിലും പ്രതികൂല ഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയം കൂടിയാണ്.
ശുഭം

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

കോഴിക്കോട് ജ്യേഷ്ഠന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കൊയിലാണ്ടി മേലൂർ മുണ്ടക്കുനി ( വട്ടോളി പാട്ടിൽ) ദേവി അന്തരിച്ചു

കൊയിലാണ്ടി: മേലൂർ മുണ്ടക്കുനി ( വട്ടോളി പാട്ടിൽ) ദേവി (60) അന്തരിച്ചു.സഹോദരങ്ങൾ:ജാനകി, നാരായണി, നാരായണൻ, കുട്ടികൃഷ്ണൻ, ബാബു, ഗീത സഞ്ചയനം. ബുധനാഴ്ച

കൊയിലാണ്ടി വിയ്യൂർ ദീപയിൽ താമസിക്കും കൊടക്കാട് ഹരികുമാർ അന്തരിച്ചു

കൊയിലാണ്ടി: (കൊല്ലം യു.പി. സ്കൂൾ റിട്ട ഓഫിസ് അസിസ്റ്റൻ്റ് )വിയ്യൂർ ദീപയിൽ താമസിക്കും കൊടക്കാട് ഹരികുമാർ( 65) അന്തരിച്ചു. അച്ഛൻ :

പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ.പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം  തദ്ദേശ സ്വയം

മെഡിക്കല്‍ ഓഫീസര്‍ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ