മകൻ്റെ വിവാഹം,വീട് നിറയെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ട് നിറഞ്ഞിട്ടുണ്ട്. അരിക്കുളത്തെ കോൺഗ്രസ് പ്രവർത്തകൻ എൻ.വി. അഷറഫിന് അതിനേക്കാൾ മുകളിലായിരുന്നു പാർട്ടിക്കൂറ്. ഏതൊരു കോൺഗ്രസുകാരൻ്റേയും അഭിമാന സ്തംഭമായ കോഴിക്കോട് ഡി.സി.സി. ഓഫീസ് ഉദ്ഘാടനത്തിന് കാണികൾക്കിടയിൽ അഷറഫിനെ കണ്ടപ്പോൾ സഹപ്രവർത്തകർക്കും അത്ഭുതം. ഉദ്ഘാടകനായ എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. യുടെ പ്രസംഗം മുഴുവനായും ശ്രവിച്ചതിന് ശേഷം പുതിയ ഓഫീസ് കെട്ടിടവും സന്ദർശിച്ചാണ് മേപ്പയ്യൂർ ബ്ളോക്ക് സേവാദൾ ജനറൽ സെക്രട്ടറി കൂടിയായ അഷറഫ് മടങ്ങിയത്. വീട്ടിൽ നടക്കുന്ന വിവാഹച്ചടങ്ങിനേക്കാൾ വലുത് എനിയ്ക്ക് പാർട്ടി ഓഫീസിൻ്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കലാണെന്നും ഇത് ഏതൊരു കോൺഗ്രസുകാരൻ്റേയും അഭിമാന മുഹൂർത്തമാണെന്നും അഷറഫ് പറഞ്ഞു. സേവാദൾ ഭാരവാഹികൾക്കൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്തും പ്രസംഗത്തിന് കൈയ്യടിച്ചും സദസ്സിൽ നിറഞ്ഞു നിന്ന അദ്ദേഹം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരിപാടി അവസാനിക്കാൻ കാത്തു നിൽക്കാതെ വീട്ടിലേയ്ക്ക് മടങ്ങിയത്.
Latest from Uncategorized
നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു.
കൊയിലാണ്ടി : റിട്ട : എസ് ബി ഐ ജീവനക്കാരൻ വിയൂർ പരപ്പിൽ രാജൻ (73)അന്തരിച്ചു. ഭാര്യ: ശൈലജ (റിട്ട :
പാവപ്പെട്ടവരെ ചേർത്ത് നിർത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകൻ ശ്രീ ഉമ്മൻചാണ്ടിയുടെ
മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ
പൊയിൽക്കാവ് :പയങ്ങോട്ട് കൃഷ്ണൻ നായർ (88) അന്തരിച്ചു.ചെങ്ങോട്ടുകാവ് ടൗണിലെ പഴയകാല വ്യാപാരി ആയിരുന്നു. ഭാര്യ: ദേവി അമ്മ മക്കൾ : വത്സൻ