വിഷു കൈനീട്ടമായി നിരവധി പ്രത്യേകതകളോടെ റിവർ വേൾഡിന് അഡ്വഞ്ചർ പാർക്കിന് ചാലിയാർ തീരത്ത് തുടക്കം

സാഹസിക വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് പരമാവധി സാധ്യതകൾ യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫറോക്ക് ചാലിയാറിൽ ആരംഭിച്ച റിവർ വേൾഡ് അഡ്വെഞ്ചർ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹസിക വിനോദസഞ്ചാരം ആഗോളതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന ഘട്ടമാണിത്. മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് യോജിച്ച മുന്നേറ്റം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ കാണുന്ന വിവിധ സാഹസിക വിനോദങ്ങൾ സംസ്ഥാനത്ത് സാധ്യമാക്കുന്ന ഇടപെടലുകൾ ടൂറിസം വകുപ്പിൻ്റെ കീഴിൽ നടത്തിവരികയാണ്. ടൂറിസം വികസിക്കുന്നത് പ്രാദേശിക വാണിജ്യ മേഖലകൾക്കും പൊതുജനങ്ങൾക്കും വലിയ നിലയിൽ ഗുണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസം പുതുമരാമത്ത് വകുപ്പുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭമാണ് ചാലിയാർ തീരത്തുള്ള റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്. സംസ്ഥാനത്ത് ആദ്യമായി പുഴക്ക് പുറകെയുള്ള ഏറ്റവും ദൈർഘ്യമേറിയ സിപ്പ് ലൈൻ, റോപ്പ് കാർ, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, ശിക്കാര ബോട്ടിംഗ്, കിഡ്സ് പാർക്ക്, 180 അടി ഉയരത്തിലുള്ള റസ്റ്റോറൻ്റ്, ശീതീകരിച്ച കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. നൂറിൽ പരം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും സജ്ജമാണ്.

ഫറോക്ക് പുതിയ ഗവൺമെൻ്റ് റസ്റ്റ് ഹൗസിന് സമീപത്താണ് സാഹസിക വിനോദ കേന്ദ്രം. 310 മീറ്റർ നീളത്തിൽ പുഴയുടെ മുകളിലൂടെ ഈ സാഹസിക ഉപാധികൾ ഉപയോഗിക്കാം. ചാലിയാറിൽ നിന്ന് ഊർക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിലുള്ള ഹൗസ് ബോട്ടിംഗ് സൗകര്യവുമുണ്ട്.

ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി റസാക്ക്, വി കെ സി മമ്മദ് കോയ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ഫാറൂക്ക് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ റീജ, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുനീർ, ബേപ്പൂർ മണ്ഡലം ഡെവലപ്മെൻ്റ് മിഷൻ കൺവീനർ എം ഗിരീഷ്, നമ്മൾ ബേപ്പൂർ സാരഥി ടി രാധാഗോപി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..”

Next Story

അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Latest from Local News

കൊടശ്ശേരി അടുവാട്ട് മഠത്തിൽ വാരിയത്ത് പത്മിനി വാരസ്യാർ അന്തരിച്ചു

കൊടശ്ശേരി: അടുവാട്ട് മഠത്തിൽ വാരിയത്ത് പത്മിനി വാരസ്യാർ (74) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമ വാരിയർ. മക്കൾ ഗോവിന്ദൻകുട്ടി (കമ്പളക്കാട്), രാമകൃഷ്ണൻ

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.മെഹബൂബ്, കെ.കെ.ലതിക, സി.ഭാസ്ക്കരൻ മാമ്പറ്റ ശ്രീധരൻ, ടി. വിശ്വനാഥൻ,

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് തൊഴിലാളികൾക്ക് ഷോക്കേറ്റു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികൾക്ക് വൈദ്യുതിയാഘാതമേറ്റു. തൊഴിലാളി കൃപേഷിന് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി

ആകാശം കാണുന്ന മേൽക്കൂര: മഴ കനക്കുമ്പോൾ ഉള്ള് പിടഞ്ഞൊരു വയോധിക

കൂരാച്ചുണ്ട് : മാനത്ത് മഴ മേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ മീനാക്ഷിയുടെ മനസ്സിൽ ആശങ്കയുടെ കാർമേഘം പടരും. കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡ്‌ കരിയാത്തുംപാറ

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’ സേവനം

കു​രുന്നുമ​ന​സ്സു​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കി ചി​രി​യു​ണ​ർ​ത്താ​ൻ പൊ​ലീ​സ് തുടങ്ങിയ ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് പ​ദ്ധ​തി​യാ​ണ് ചി​രി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​റാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കേ​ര​ള പൊ​ലീ​സി​ന്റെ ‘ചി​രി’