കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട

കോഴിക്കോട് ന​ഗരത്തിൽ വൻ ലഹരിവേട്ട. പിക്കപ്പ് വാനിൽനിന്ന് 20 കിലോ 465 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ നഗരത്തിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണിത്.

കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32) ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരെ പിടി കൂടിയത്. കാസർകോഡ് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനിൽ വിൽപ്പനക്കായി കൊണ്ട് വന്ന മലാപ്പറമ്പ് ജംഗ്ഷനിൽ വച്ച് പിടികൂടിയത്.

കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ചതാണ്.

Leave a Reply

Your email address will not be published.

Previous Story

വൃത്തി കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭക്ക് പുരസ്ക്കാരം

Next Story

വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ട മേള പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

Latest from Local News

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് ദ്ഘാടനം ചെയ്തു

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്

മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്യം; നാട്ടുകാർ ആശങ്കയിൽ

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്

മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു

തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി