മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ ശുചിത്വ കേരളം ലക്ഷ്യത്തിലേക്ക് എത്തുകയാണ്.. തികച്ചും മൗലികവും സവിശേഷവുമായ പല മാതൃകകളും ഇതിൻ്റെ ഭാഗമായി നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്.
ഈ സവിശേഷ മാതൃകകളെ പൊതു അറിവിലേക്കും മറ്റുള്ളവർക്ക് പഠിക്കാനും അവസരം ഒരുക്കുന്നതിനാണ് വൃത്തി 2025 കോൺക്ലേവിൽ വേദിയൊരുക്കിയത്. ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, ശരിയായ ശുചിത്വമാലിന്യ സംസ്‌കരണ രീതികൾ ജനങ്ങളുടെ ജീവിതശൈലിയും സംസ്കാരവുമാക്കി മാറ്റുന്നതിനുള്ള അവബോധം സൃഷ്ടിക്കുക, മാലിന്യ സംസ്ക്കരണ സംരംഭങ്ങളിലൂടെ സർക്കുലർ ഇക്കോണമിയെ ശക്തിപ്പെടുത്തുക, മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളെ കാലാവസ്‌ഥ പ്രതിരോധ ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തുക എന്നിവയായിരുന്നു. കോൺക്ലേവിൻ്റെ പൊതു ലക്ഷ്യങ്ങൾ
കോൺക്ലേവിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തെ മികച്ച മാതൃകകളുടെ ( Best Practice) അവതരണത്തിലേക്ക് ദൃശ്യഭംഗിയും ഐ ഇ സി പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കൊയിലാണ്ടി നഗരസഭയെ തെരഞ്ഞെടുക്കുകയും
നഗരസഭ കോൺക്ലേവ് വേദിയിൽ വിഷയം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അവതരിപ്പിച്ചു.
സംസ്ഥാനത്തെ മികച്ച ദൃശ്യഭംഗി – ഐ. ഇ. സി അവതരണത്തിന്
നഗരസഭക്ക് ലഭിച്ച പുരസ്കാരം നഗരസഭ ചെയർപേഴ്സ് സുധകിഴക്കെപ്പാട്ടും സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാർമാരും കൗൺസിലർമാരും ചേർന്ന് ഏറ്റുവാങ്ങി.