ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നാടിനു സമര്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇത് ആഹ്ലാദനിമിഷം. നാലു നിലകളില്‍ 24,000 ചതുരശ്ര അടിയില്‍ നവീകരിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നാടിനു സമര്‍പ്പിച്ചു. ഏഴരക്കോടി രൂപ ചെലവില്‍ ഒന്നര വര്‍ഷമെടുത്താണ് ‘ലീഡര്‍ കെ. കെരുണാകരന്‍ മന്ദിര’ത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസങ്ങളിലെ തന്റെ പ്രാര്‍ഥനകള്‍ എല്ലാംതന്നെ ഓഫിസ് പൂര്‍ത്തീകരിക്കാന്‍ കരുത്തുനല്‍കണേ എന്നായിരുന്നെന്ന് ഡിഡിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ വികാരാധീനനായി.

ഓഫിസില്‍ നിര്‍മിച്ച ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയം കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗാന്ധിപ്രതിമ അനാഛാദനം ചെയ്തു. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ അനാഛാദനം ചെയ്തു. ഓഫിസിലെ ഡോ. കെ.ജി അടിയോടി റിസര്‍ച്ച് സെന്ററും വെബ്‌സൈറ്റും ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യപ്രഭാഷണം നടത്തി.
പി.കെ കുഞ്ഞാലികുട്ടി ആശംസാ പ്രസംഗം നടത്തി
ലീഡര്‍ കെ. കരുണാകന്റെ പ്രതിമ മുല്ലപ്പള്ളി രാമചന്‍ അനാഛാദനം ചെയ്തു. ജയ്ഹിന്ദ് സ്‌ക്വയര്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. എ. സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം എം.എം ഹസനും വി.പി കുഞ്ഞിരാമക്കുറുപ്പ് സ്‌ക്വയര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും എം. കമലം സ്‌ക്വയര്‍ എം.കെ രാഘവന്‍ എംപിയും ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി പ്രതിമ അനാച്ഛാദനം എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിര്‍വഹിച്ചു.

എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍, പി.വി മോഹനന്‍, എഐസിസി സെക്രട്ടറി അഴകറിവൻ എന്നിവര്‍ പ്രത്യേക അഭിസംബോധന നിര്‍വഹിച്ചു. കെപിസിസി സംഘനടാകാര്യ ജനറല്‍ സെക്രട്ടറി എം. ലിജു ആശംസാപ്രസംഗം നടത്തി.

ആര്യാടന്‍ മുഹമ്മദ് സ്‌ക്വയര്‍ എ.പി അനില്‍ കുമാര്‍ എംഎല്‍യും എന്‍.പി മൊയ്തീന്‍ സ്‌ക്വയര്‍ അഡ്വ. ടി. സിദ്ദീഖ് എംഎല്‍എയും അഡ്വ. പി. ശങ്കരന്‍ മിനി ഓഡിറ്റോറിയം ഷാഫി പറമ്പില്‍ എംപിയും സിറിയക് ജോണ്‍ സ്‌ക്വയര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉദ്ഘാടനം നിര്‍വഹിച്ചു.

എം.ടി പത്മ സ്‌ക്വയര്‍ കെപിസിസി സെക്രട്ടറി അഡ്വ. കെ. ജയന്തും യു. രാജീവന്‍ സ്‌ക്വയര്‍ അഡ്വ. പി.എം നിയാസും കെ. സാദിരിക്കോയ സ്‌ക്വയര്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനും ഇ.പി അച്ചുക്കുട്ടിനായര്‍ സ്‌ക്വയര്‍ മുന്‍ഡിസിസി പ്രസിഡന്റ് കെ.സി അബുവും ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.എ തുളസി, ജമീല ആലിപ്പറ്റ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, മാതൃഭൂമി മാനെജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, രമ്യ ഹരിദാസ്, കെ.എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ഡിസിസി ജനറല്‍സെക്രട്ടറിമാരായ പി.എം അബ്ദുറഹിമാന്‍ സ്വാഗതവും ചോലക്കല്‍ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം അന്തരിച്ചു

Next Story

“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..”

Latest from Main News

വർഗീയതയും അക്രമവും തടയാൻ ദൃഢനിശ്ചയം ചെയ്യണം: കെ. സുധാകരൻ

കോഴിക്കോട്: സംഘപരിവാർ മുന്നോട്ടുവെക്കുന്ന വര്‍ഗീയതയും മാർക്സിസ്റ്റ് പാർട്ടിയുടെ അക്രമരാഷ്ട്രീയവും തടയാൻ പ്രവർത്തകർ ദൃഡനിശ്ചയം ചെയ്യണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ ആഹ്വാനം

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം അന്തരിച്ചു

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം (86) അന്തരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി, കോഴിക്കോട് പി വി എസ് ആശുപത്രി,

സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യത – മുനവ്വറലി ശിഹാബ് തങ്ങൾ

പയ്യോളി:ബുദ്ധിപരവും, ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന സമഗ്ര പുരോഗതിക്കും പുനരധിവാസത്തിനുമായി മേപ്പയ്യൂരിൽ ആരംഭിക്കുന്ന സിറാസ് റീഹബിലിറ്റേഷൻ വില്ലേജ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് എത്രയും

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ

വത്തിക്കാൻ കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും. ഫ്രാൻസിസ് മാർപാപ്പയുടെ

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടനെ. സുകാന്തിനെ സർവീസിൽ നിന്നും പുറത്താക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഐബി