കൊയിലാണ്ടി: നടേരി വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ട മേള പരിശീലന ക്ലാസ്സ് ആരംഭിച്ചു. വെളിയണ്ണൂർ സത്യൻ മാരാറുടെ ശിക്ഷണത്തിൽ നടക്കുന്ന പരിശീലന ക്ലാസ്സ് ക്ഷേത്രം മേൽശാന്തി കിഴാറ്റ്പുറത്ത് ഇല്ലത്ത് ചന്ദ്രൻനമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭാരവാഹികളായ സുധാകരൻ ശാന്തി, വി.പി ഉണ്ണികൃഷ്ണൻ, കെ.ഡി.ദിനേഷ്, വി.കെ.ഷാജി, സി.കെ.പ്രദീപൻ, കെ.കെ. ഷിജു, കെ.കെ.ശശി, മഹേഷ് എന്നിവർ സംസാരിച്ചു.
