മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു.

ഉടമകൾ വിദേശത്തുള്ള വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. വാട്ടര്‍ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആമയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇന്ന് ആമകള്‍ക്ക് ഭക്ഷണം നല്‍കാന്‍ വാട്ടര്‍ടാങ്ക് തുറന്നപ്പോഴാണ് യുവതിയുടെ മൃദദേഹം കണ്ടെത്തിയത്.

പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം വാട്ടർ ടാങ്കിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.

Previous Story

കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്‌റൈനിൽ മരണമടഞ്ഞു

Next Story

വിവാഹത്തിരക്കിൽ നിന്നും ഉദ്ഘാടനത്തിന് ഓടിയെത്തിയ പാർട്ടിക്കൂറ്…

Latest from Local News

ടു മില്യൺ പ്ലഡ്ജ് ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൻ പ്ലഡ്ജ്ന്റെ ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.

കൊല്ലം യു.പി. സ്‌കൂളിൽ വായനവാര സമാപനവും ക്ലബ് ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു

കൊല്ലം യു.പി. സ്‌കൂളിലെ വായനവാരാഘോഷത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി.

പെരുവട്ടൂർ നടേരിക്കടവ് റോഡ് ദുരവസ്ഥയിൽ; താൽക്കാലിക പരിഹാര നടപടി ആവശ്യപ്പെട്ടു നാട്ടുകാർ

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് തകർന്ന നിലയിൽ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വാഹന യാത്ര മാത്രമല്ല, കാൽനടയാത്രയും

വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം

  കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് കുടുംബത്തിനെ ദുരിതത്തിലാക്കുന്നു. അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറമ്പത്ത്

പനക്കാട് സാന്ദ്രിമ വായനശാല വായനാവാരാഘോഷവും ഉന്നത വിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു

പേരാമ്പ്ര : പനക്കാട് സാന്ദ്രിമ വായനശാല വായന വാരാഘോഷവും, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും,എൽഎസ്എസ്, യുഎസ്എസ്, പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ ഉന്നത