കൊയിലാണ്ടി: തുവ്വപ്പാറയ്ക്കും കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിനും ഇടയില്‍ ഏരൂല്‍ ബീച്ച് വീണ്ടു സൗന്ദര്യവത്കരിക്കാനുളള നടപടികള്‍ തുടങ്ങി. തുരുമ്പെടുത്ത് വീണ വിളക്കുകാലുകള്‍ നന്നാക്കാനും ,ഇരിപ്പിടങ്ങള്‍ നവീകരിക്കാനും നടപടിയായി. ഏരൂല്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ നിര്‍മിച്ച ഷെല്‍ട്ടറുകള്‍, കഫ്റ്റീരിയകള്‍ എന്നിവയുടെ മേല്‍ക്കൂര തുരുമ്പെടുത്ത് തകര്‍ന്നിരുന്നു. ഇതെല്ലാം പൂര്‍വ്വ സ്ഥിതിയിലാക്കി. തറയില്‍ പാകിയ ടൈലുകളെല്ലാം ഇളകി നശിച്ചിരുന്നു. ഇതും പുന: സ്ഥാപിച്ചു തുടങ്ങി. രണ്ടാള്‍ക്ക് ഇരിക്കാവുന്ന പ്രത്യേക കല്ലില്‍ തീര്‍ത്ത 20 ഇരിപ്പിടങ്ങള്‍ പുതുതായി സ്ഥാപിച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് പണിത ഷെല്‍ട്ടര്‍,കഫ്റ്റീരിയ എന്നിവയുടെ മേല്‍ക്കൂര ഉപ്പുകാറ്റേറ്റ് പാടേ നശിച്ചുപോയിരിന്നു. അതെല്ലാം വീണ്ടും പുനര്‍ നിര്‍മ്മിച്ചു.
ഏരൂല്‍ ബീച്ചില്‍ നിരനിരയായി സ്ഥാപിച്ച അലങ്കാരവിളക്കുകളെല്ലാം എറിഞ്ഞുടച്ചതിനാല്‍ സന്ധ്യമയങ്ങിയാല്‍ പരിസരമാകെ കൂരിരുട്ട് വ്യാപിക്കുന്ന അവസ്ഥയാണ്. പുതിയ അലങ്കാര വിളക്കുകള്‍ ഇവിടെ സ്ഥാപിക്കും. സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി ഏതാനും നിരീക്ഷണ ക്യാമറകള്‍ കൂടി ഈ ഭാഗത്ത് സ്ഥാപിക്കും. ഹൈമാക്‌സ് വിളക്ക് നന്നാക്കി സ്ഥാപിക്കും. വി.എസ് അച്ച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് 5.32 കോടി രൂപ ചെലവില്‍ കാപ്പാടിലെ ഇരു ബീച്ചുകളിലും സൗന്ദര്യവത്കരണപദ്ധതി നടപ്പാക്കിയത്.സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നടപ്പാതകള്‍, പവലിയന്‍, അലങ്കാരവിളക്കുകള്‍, ടൈല്‍സ് പതിച്ച ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലുമുള്ള സംരക്ഷണ നടപടികളും സ്വീകരിക്കാത്തതിനാല്‍ ഏരൂല്‍ ബീ്ചചില്‍ നിര്‍മ്മിച്ച വിശ്രമകേന്ദ്രങ്ങളും ശുചിമുറികളുമെല്ലാം നശിച്ചു. ഇപ്പോള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ നവീകരണ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.
തീര ശുചീകരണത്തിന് ഡിടിപിസിയുടെ കീഴില്‍ കാപ്പാടില്‍ ഏഴ് ശുചീകരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ബ്ലൂഫ്‌ളാഗ് ബീച്ചില്‍ നാല് പേരും ഏരൂല്‍ ബീച്ചില്‍ മൂന്ന് പേരും. ദിവസം 450 രൂപയാണ് ഇവരുടെ വേതനം. വേതനം കൂട്ടാന്‍ നടപടി വേണമെന്നാണ് ശുചീകരണ തൊഴിലാളികളുടെ ആവശ്യം. 2005 മുതല്‍ തുടര്‍ച്ചയായി 20 വര്‍ഷമായി ഇവര്‍ ഇവിടെ ജോലി ചെയ്യുന്നു. രാവിലെ ഏഴ് മണി മുതല്‍ ശുചീകരണ പ്രവൃത്തി ആരംഭിക്കണം.സ്മിത,ഷീല,സുനിത എന്നിവരാണ് ഏരൂല്‍ ബീച്ചിലെ ശുചീകരണ തൊഴിലാളികള്‍.
Latest from Local News
കൊയിലാണ്ടി: പുളിയഞ്ചേരി നമ്പൂരികണ്ടി അമ്മാളു അമ്മ (100) അന്തരിച്ചു. മക്കൾ: പത്മാവതി, പരേതനായ വിശ്വനാഥൻ (അധ്യാപകൻ) ,ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ,
താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണു യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസിനാണ് പരിക്കേറ്റത്. സംരക്ഷണ
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘വികസന വരകള്‍’ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം
പുളിയഞ്ചേരി : കൊളാരക്കുറ്റി കുനിയിൽ കെ കെ മമ്മദ് (70 വയസ്സ് )അന്തരിച്ചു. ഭാര്യ ഫാത്തിമ മക്കൾ നസറി , നവാസ്,
ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ
സർജറിവിഭാഗം ഡോ രാംലാൽ
ഓർത്തോവിഭാഗം ഡോ.കെ.രാജു
ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ
സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക്