കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്‌റൈനിൽ മരണമടഞ്ഞു

കുവൈത്ത് സിറ്റി : കുവൈത്തിലെ വ്യവസായിയായ കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ (റജബ് കാർഗോ) മകൻ ഫായിസ് (20) യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും ബിസിനസ് ആവശ്യാർഥം ബഹ്റൈനിലെത്തിയതായിരുന്നു. താമസ സ്ഥലത്തു പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫായിസിനെ സൽമാനിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം സൽമാനിയ ആസ്പത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നറിയുന്നു. ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു. മാതാവ് ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ ഫസ്‌ലാൻ (ജോർജ്ജിയ) ഫായിഖ്(കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.

Leave a Reply

Your email address will not be published.