കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ

വത്തിക്കാൻ കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം തലശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വായിച്ചു. കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനിമുതൽ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരും.

വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്. ലത്തീന്‍ കത്തോലിക സഭയ്ക്ക് കീഴിൽ കേരളത്തില്‍ മൂന്ന് അതിരൂപതകള്‍ ആണുള്ളത്. 1923 ജൂണ്‍ 12 നാണ് കോഴിക്കോട് രൂപത നിലവില്‍ വന്നത്. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം പിന്നിടുമ്പോഴാണ് രൂപതയെ അതിരൂപതയായി ഫ്രാൻസിസ് മാർപാപ്പ ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി

Next Story

കൊയിലാണ്ടി മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലിയാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Latest from Main News

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം