കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലിയാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Next Story

നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Latest from Local News

മേപ്പയൂർ ചങ്ങരംവള്ളി ചാലിൽ തറുവയ്ക്കുട്ടി ഹാജി അന്തരിച്ചു

മേപ്പയൂർ: ചങ്ങരംവള്ളിയിലെ ചാലിൽ തറുവയ്ക്കുട്ടി ഹാജി (83) അന്തരിച്ചു: മക്കൾ ചാലിൽ നിഷാദ്,(പേരാമ്പ്ര ട്രഷറി ) നജ്മു , നഫ്സി .മരുമക്കൾ

യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് ‘ഡെസ്പഗാർ’ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി ദ്വിദിന എക്സിക്കുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. ‘ഡെസ്പഗാർ’ എന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുഹമ്മദ്‌ ആഷിക്ക്

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി. മേപ്പയൂര്‍ കാര്‍ഷിക കര്‍മസേനയാണ് ഞാറ്റുവേല ചന്ത നടത്തുന്നത്. ജൂണ്‍

കുടുംബശ്രീ കലോത്സവ വിജയികളെ അനുമോദിച്ചു

കുടുംബശ്രീ ജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ വിജയികളായവരെ ചേമഞ്ചേരി സിഡിഎസ് അനുമോദിച്ചു. ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം