നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.പുതിയ സ്കൂൾകെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടന്നു.പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. പ്രോഗ്രാം ചെയർമാൻ കെ. സി സുരേഷ് സ്വാഗത ഭാഷണം നടത്തി. പ്രധാനാധ്യാപിക ടി.പി സുഗന്ധി റിപ്പോർട്ട് അവതരിപ്പിച്ചു.പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത അക്കാദമി പ്രഥമ രാമപ്രഭ പുരസ്കാരം നേടിയ എം കെ സുരേഷ് ബാബു, അക്ഷയശ്രീ അവാർഡ് ലഭിച്ച ഒ കെ സുരേഷ്, മാനേജർ കുനിയിൽ രാഘവൻ
നൂറാം വാർഷികാഘോഷ ലോഗോ തയ്യാറാക്കിയ നിധിൻ കുറുമയിൽ, പേര് നിർദ്ദേശിച്ച രഞ്ജിത്ത് കാഞ്ഞിലശ്ശേരി, സ്വാഗത ഗാനം തയ്യാറാക്കിയ സൗമിനി പി എം, ഗോപിഷ് ജി എസ്,
ദീർഘകാലമായി സ്കൂളിലെ പാചക തൊഴിലാളികളായ ലക്ഷ്മിക്കുട്ടി കക്കാട്ട്, ദേവി പാണ്ടിയാടത്ത് എന്നിവർക്കും ഉപഹാരം നൽകി ആദരിച്ചു. ബിഡിഎസ് പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർഥികളായ തസ്ലീമ സലീം, എൻ എം എം എസ് വിജയി ഐറിൻ ആർ ജി, സ്കൂൾ ജില്ലാ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ മൂന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി എന്നിവർക്കും സംസ്കൃതം സ്കോളർഷിപ്പ്, ഉറുദു ടാലൻ്റ് ടെസ്റ്റ്, പത്രവാർത്ത മെഗാ ക്വിസ് വിജയികൾക്കും
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ടീച്ചർ ഉപഹാരം നൽകി അനുമോദിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം കെ സി രാജൻ, പി.ടി.എ പ്രസിഡന്റ് രഞ്ജിത് നിഹാര, എം പി ടി എ പ്രസിഡൻ്റ് ഉമയ് ഭാനു,
സാഹിത്യകാരൻ ഡോ.മോഹനൻ നടുവത്തൂർ, മാനേജ്മെൻ്റ് പ്രതിനിധി ഹസിത കെ. ആർ സന്ധ്യാ നിവാസ് കുഞ്ഞിരാമൻ, ഒ കെ സുരേഷ്, കെ പി ശങ്കരൻ മാസ്റ്റർ, പി. ഭാസ്കരൻ മാസ്റ്റർ,പി കെ ബാബു, ടി കെ വിജയൻ,ദീപേഷ് എം കെ,സൈനുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു,സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി എസ് ചടങ്ങിന് നന്ദി അറിയിച്ചു.
Latest from Local News
കൊയിലാണ്ടി: പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, 30,000 രൂപ പിഴയും.പുതുപ്പാടി , എലോക്കര ,
കൊയിലാണ്ടി : വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയിൽ വിലാസിനി (74) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ബൈജു , ഷൈമ,
കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ
സംസ്ഥാന സര്ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ഓഗസ്റ്റ് 31-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. വിവിധ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ