കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ്  കണ്‍സ്യൂമര്‍ഫെഡ് വിപണന നടത്തുന്നത്. ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലായാണ് ഇത്തവണ വിഷു ഈസ്റ്റര്‍ സബ്‌സിഡി വിപണികള്‍ നടത്തുന്നത്. ചൂഷണം നടക്കുന്ന ഇടങ്ങളിലും നല്ല ഇടപെടലാണ് കണ്‍സ്യുമര്‍ ഫെഡ് നടത്തുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങളും 10 മുതല്‍ 35% വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുന്നുണ്ട്. 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി ഏപ്രില്‍ 21 വരെയാണ് വിപണന നടത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ ചാവട്ട് പാലാച്ചി താഴ പി.ടി.ബാലകൃഷ്ണൻ അന്തരിച്ചു

Next Story

വയനാട് പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

Latest from Main News

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം