അത്തോളി സ്വദേശിയായ യുവഎഴുത്തുകാരി അനഘ ബിനീഷിന്റെ രണ്ടാമത്തെ പുസ്തകമായ ആകാശകോട്ടയിലെ മുത്തശ്ശി എന്ന ബാലസാഹിത്യത്തിന്റെ പ്രകാശനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു. മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധങ്ങളും തളിരു മനസ്സുകളിൽ ഉത്തരവാദിത്വത്തിന്റെ പുതിയ സന്ദേശം നൽകാനുള്ള ചിന്തകൾ വളർത്തികൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഷാഫി പറമ്പിൽ എം പി അഭിപ്രായപ്പെട്ടു. അമ്മ മകനുവേണ്ടി എഴുതിയ പുസ്തകമായതിനാൽ മകന് തന്നെ നൽകിയാണ് പ്രകാശനം ചെയ്തത്.
