ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ക്യാമ്പിൻ്റെ സമാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളിൽ നിന്നും 60 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് വർഷങ്ങളായി നടത്തുന്ന ഈ പ്രോജക്ടിന്റെ ഭാഗമായി നിരവധി കുട്ടികൾക്ക് സ്പോർട്സ് സ്കൂളുകളിലേക്കും മറ്റു സെലക്ഷൻ ലഭിക്കുകയും നിരവധി ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വാർഡ് മെമ്പർ ഗീത വടക്കേടത്ത്, കെ കെ സത്യൻ മാസ്റ്റർ, സതീശൻ ചാലപ്പറ്റ, കെ കെ സുരേന്ദ്രൻ, നിർവഹണ ഉദ്യോഗസ്ഥൻ ഗണേശ് കക്കഞ്ചേരി, കോച്ച് കെ കെ സുരേന്ദ്രൻ, എം കെ ശ്രീജിത്ത്, ജംഷീന കെ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ ബീന സ്വാഗതവും കോ ഓർഡിനേറ്റർ കെ വി ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.