മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരൻ അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററാണ്. സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

പി.എന്‍.രാഘവന്‍പിള്ളയുടെയും കെ.ഭാര്‍ഗവിയമ്മയുടെയും മകനായി 1949 ല്‍ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം. കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെ.എസ്‌.യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Next Story

സ്വർണവിലയിൽ വീണ്ടും വൻ വർധന

Latest from Local News

കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം

കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം. കൊയിലാണ്ടി നഗരസഭയില മുത്താമ്പിയിൽ യു ഡി എഫ് പ്രചരണത്തിന്ന്

കോഴിക്കോട്  ഗവ. മെഡിക്കൽകോളേജ് 03-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്  ഗവ. മെഡിക്കൽകോളേജ് 03-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജിഎച്ച്എസ്എസ് കൊടുവള്ളി

കൊടുവള്ളി:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ

കൊടുവള്ളി മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി അന്തരിച്ചു

കൊടുവള്ളി: മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി(56) അന്തരിച്ചു. ആഭരണ നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രീജ. മക്കൾ: പി.കെ.അരുൺ (കൊടുവള്ളി പ്ലൈ സ്റ്റോർ ഉടമ),

കാപ്പാട് വെങ്ങളം കെ.ടി. ഹൗസിൽ താമസിക്കും മുതിരക്കാലയിൽ മുഹമ്മദ് അന്തരിച്ചു

കാപ്പാട് : വെങ്ങളം കെ.ടി. ഹൗസിൽ താമസിക്കും മുതിരക്കാലയിൽ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പരേതയായ പയ്യാടി മീത്തൽ സുലൈഖ മക്കൾ