മേപ്പയ്യൂർ: ഭരണഘടന വിരുദ്ധമായ വഖഫ് ഭേതഗതി നിയമത്തിനെതിരെ ജന ലക്ഷങ്ങളെ അണിനിരത്തി 16 ന് കോഴിക്കോട് മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മുസ് ലിം ലീഗ് മഹാറാലി വൻ വിജയമാക്കുവാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കൺവൻഷൻ തീരുമാനിച്ചു.മേപ്പയ്യൂരിൽ നിന്നും 500 പേരെ റാലിയിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ഇന്നും നാളെയുമായി മുഴുവൻ ശാഖാ കമ്മിറ്റി അടിയന്തിര യോഗങ്ങൾ വിളിച്ചു കൂട്ടുവാൻ തീരുമാനിച്ചു.പഞ്ചായത്തിലെ മുഴുവൻ മുസ്‌ലിം ലീഗ്, വനിതാ ലീഗ്, യൂത്ത് ലീഗ് ,എം.എസ് എഫ് പ്രവർത്തകരെയും റാലിയിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. മുസ് ലിം ലീഗ് സംസഥാന കമ്മിറ്റിഅംഗം എ.വി.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.ടി.കെ.എ ലത്തീഫ്,എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, കീപ്പോട്ട് പി മൊയ്തി, വി.മുജീബ്, കെ.എം കുഞ്ഞമ്മത് മദനി, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ സംസാരിച്ചു
Latest from Local News
പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ
കൊയിലാണ്ടി :എളാട്ടേരി സി. പി. ഐ. എം. നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി .കെ
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00







